തൃശൂർ: സമീപത്തെ കാനയിൽ നിന്നുള്ള മലിനജലം കാരണം നെല്ല്, മത്സ്യകൃഷി ഉൽപാദനം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി . സർവകലാശാലയുടെ ൈവറ്റില ഫാമിനോട് ചേർന്നുള്ള കാനയിൽനിന്നുള്ള വെള്ളം ഒഴുകുന്നെന്നാണ് പരാതി. കാന ശുചീകരണത്തിന് 50 ലക്ഷം വകയിരുത്തിയിട്ടുണ്ടെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്നും കൊച്ചി കോർപറേഷൻ കമീഷനെ അറിയിച്ചു. കൃഷിവകുപ്പ് പരിഹാരം കാണണമെന്നാണ് പരാതിയിൽ പരാമർശിച്ചിരുന്നതെങ്കിലും കാന കോർപറേഷെൻറ നിയന്ത്രണത്തിലാണെന്ന് അറിയിച്ച സാഹചര്യത്തിലാണ് കൊച്ചി കോർപറേഷൻ മറുപടി നൽകിയത്. ശുചീകരണ പ്രവൃത്തികൾക്ക് 1.12 കോടിയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും കൊച്ചി കോർപറേഷൻ കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.