ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് ശനിയാഴ്ച മുതൽ സ്റ്റീൽ പ്ലേറ്റിൽ. ഇതുവരെ വാഴയിലയിലാണ് പ്രസാദഊട്ട് നൽകിയിരുന്നത്. സാധാരണ ദിവസങ്ങളിൽ 5000 മുതൽ 10,000 വരെയും വിശേഷാൽ ദിവസങ്ങളിൽ 35, 000 വരെയും ഭക്തർ പങ്കെടുക്കുന്ന പ്രസാദഊട്ടിെൻറ ഇല സംസ്കരിക്കാനുള്ള പ്രയാസമാണ് ഇല മാറ്റി പ്ലേറ്റ് ആക്കാൻ കാരണം. ഇല മാറ്റി പ്ലേറ്റ് ആക്കുന്നതായി വാർത്താസമ്മേളനത്തിൽ അറിയിച്ച ദേവസ്വം ചെയർമാൻ എൻ. പീതാംബരക്കുറുപ്പ് തന്നെ ഇല മാറ്റുന്നത് നഗരസഭ നിർബന്ധിച്ചാണെന്ന് പറഞ്ഞത് വിവാദത്തിന് ഇടയാക്കിയിരുന്നു. ദേവസ്വത്തെ നഗരസഭ നിർബന്ധിച്ചിട്ടില്ലെന്നും മാലിന്യം കുറക്കുന്നതിെൻറ ഭാഗമായി ഇലക്ക് പകരം പ്ലേറ്റ് ഉപയാഗിക്കാമോ എന്ന് ആരായുക മാത്രമാണ് ചെയ്തതെന്നും നഗരസഭ പിന്നീട് വിശദീകരിച്ചെങ്കിലും ഇതിനോട് ദേവസ്വം പിന്നീട് പ്രതികരിച്ചില്ല. ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പങ്കെടുത്ത ചടങ്ങിൽ നഗരസഭയുടെ നിർദേശമാണ് ഇലമാറ്റാൻ കാരണമെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞെങ്കിലും ഇല മാറ്റി പ്ലേറ്റാക്കാനുള്ള തീരുമാനം കാലത്തിന് യോജിച്ചതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇല മാറ്റണമെന്ന് തങ്ങൾ നിർബന്ധിച്ചിട്ടില്ലെന്ന് നഗരസഭ അധികൃതർ തന്നോട് വിശദീകരിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു. 2015 ഒക്ടോബറിൽ പ്രസാദ ഊട്ട് പ്ലേറ്റിലാക്കിയിരുന്നു. അന്ന് ചില കേന്ദ്രങ്ങളിൽ നിന്നുയർന്ന എതിർപ്പുമൂലം വീണ്ടും ഇല ഉപയോഗിക്കാൻ തുടങ്ങുകയായിരുന്നു. ഭക്ഷണം കഴിക്കുന്നവർ തന്നെ പ്ലേറ്റ് കഴുകണമെന്ന നിർദേശവും എതിർപ്പുണ്ടാക്കിയിരുന്നു. അന്ന് വാങ്ങിയ പ്ലേറ്റുകൾ തന്നെയാണ് ഇപ്പോൾ ഉപയോഗിക്കുക. പ്ലേറ്റ് കഴുകാനായി ഡിഷ് വാഷർ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.