പുസ്​തക നിർമാണശാലയിലെ തീപിടിത്തം മീറ്റർ ബോർഡിൽ നിന്നെന്ന്​

കുന്നംകുളം: ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ ത്രിമുഖ പുസ്തക നിർമാണ ശാലയിലെ തീപിടിത്തം മീറ്റർ ബോർഡിൽ നിന്നാണെന്ന് കണ്ടെത്തി. കുത്തൂർ വീട്ടിൽ അപ്പു കുഞ്ഞ​െൻറ ഉടമസ്ഥതയിലുള്ള ബി.ബി.െഎ ബുക്ക് നിർമാണശാലയിലാണ് വ്യാഴാഴ്ച രാത്രി പത്തരയോടെ തീപിടിത്തം ഉണ്ടായത്. ഉപേക്ഷിച്ച കടലാസിൽ തീപിടിച്ചേതാടെ ആളിപ്പടർന്നു. പുക ഉയരുന്നതു കണ്ടാണ് തൊട്ടടുത്ത് താമസിക്കുന്ന കമ്പനിയുടമ വിവരമറിയുന്നത്. പ്രധാന ഷട്ടർ അകത്ത് നിന്ന് പൂട്ടിയതിനാൽ തുറക്കാനാകാതിരുന്നത് വൻ നാശനഷ്ടത്തിന് കാരണമായി. ഫയർഫോഴ്സ് തീയണക്കാൻ വെള്ളം പമ്പ് ചെയ്തതോടെ നോട്ട് പുസ്തകങ്ങൾ നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. രണ്ട് ദിവസത്തേക്ക് കമ്പനി അടച്ചതായി ഉടമ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.