തൃപ്രയാര്‍: ദേശീയപാതയോരത്തുനിന്ന് ഉള്‍പ്രദേശത്തേക്ക് ബിവറേജസ് മദ്യഷാപ്പ് മാറ്റുന്നത് തടഞ്ഞ ജനപ്രതിനിധികളെയും നാട്ടുകാരെയും പൊലീസ് അറസ്റ്റ്ചെയ്തു. വലപ്പാട് ആനവിഴുങ്ങിയില്‍നിന്ന് മാറ്റി എടമുട്ടം പടിഞ്ഞാറ് കാപ്പിരിക്കാട് ക്ഷേത്രത്തിന് തെക്കുഭാഗത്ത് ജനങ്ങള്‍ താമസിക്കുന്നിടത്ത് ഒഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റി മദ്യം ഇറക്കുന്നത് തടഞ്ഞവരെയാണ് സി.ഐയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത് . ബ്ളോക്ക് പഞ്ചായത്തംഗം കെ.ജെ. യദുകൃഷ്ണ, വലപ്പാട് ഗ്രാമപഞ്ചായത്തംഗം സുമേഷ് പാനാട്ടില്‍ എന്നിവരെയും തുപ്രാടന്‍ രാജന്‍െറ ഭാര്യ തങ്ക (47), മഠത്തിപ്പറമ്പില്‍ സുരേഷ് (55), കാരയില്‍ തെക്കൂട്ട് ഷിദേഷ് (27), ജോസ് ആലപ്പാട്ട് (51), തേനാശ്ശേരി വികാസ് (27) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ അറസ്റ്റു ചെയ്ത ഇവരെ രാത്രി 8.30 ഓടെയാണ് ജാമ്യത്തില്‍ വിട്ടത്. തങ്ങളെ അസഭ്യം വിളിച്ചും മര്‍ദിച്ചുമാണ് പൊലീസ് വാഹനത്തില്‍ കയറ്റിയതെന്ന് അറസ്റ്റ് ചെയ്തവര്‍ ആരോപിച്ചു. ഇതത്തേുടര്‍ന്ന് ഇവരെ വലപ്പാട് ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി പരിശോധന നടത്തുകയും ചെയ്തു. ശനിയാഴ്ച കൂടിയ വലപ്പാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ഐകകണ്ഠ്യേന മദ്യഷാപ്പിനെതിരെ പ്രമേയം പാസാക്കിയിരുന്നു. പഞ്ചായത്തിന്‍െറ അനുമതിയില്ലാതെ ഷാപ്പ് തുറക്കരുതെന്ന് ആവശ്യപ്പെട്ടവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഭാരവാഹികളായ കെ. ദിലീപ് കുമാര്‍, അനില്‍ പുളിക്കല്‍, വി.ആര്‍. വിജയന്‍, പി.എം. സിദ്ദീഖ്, ഇ.വി. ധര്‍മന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തി. ഇത് സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയടെ ജില്ലാ ഭാരവാഹികളായ കെ.കെ. ഷാജഹാന്‍, വിജയന്‍ അന്തിക്കാട്, സരസ്വതി വലപ്പാട് എന്നിവര്‍ പൊലീസ് സ്റ്റേഷനിലത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.