ജൂനിയര്‍ ത്രോബാള്‍ ചാമ്പ്യന്‍ഷിപ്പ്: ജില്ലക്ക് രണ്ടാം സ്ഥാനം

തൃപ്രയാര്‍: തിരുവനന്തപുരത്ത് നടന്ന ജൂനിയര്‍ ത്രോബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ ജില്ല ടീമില്‍ മണപ്പുറത്തിന് മേല്‍കൈ. തീരദേശത്തെ അഞ്ച് സ്കൂളിലെ വിദ്യാര്‍ഥികളാണ് ടീമിന്‍െറ നെടും തൂണുകള്‍. ത്രോബാളിലെ കുത്തകക്കാരായ കാസര്‍കോടിനെയും തിരുവനന്തപുരത്തെയും മുട്ടുകുത്തിച്ചാണ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ല ടീം രണ്ടാംസ്ഥാനം നേടിയത്. ജില്ല ത്രോബാള്‍ അസോസിയേഷന് അംഗീകാരം ലഭിച്ചിട്ട് മാസങ്ങളായിട്ടുള്ളൂ. എന്നിട്ടാണ് ഈ നേട്ടം കൈവരിച്ചത്. മണപ്പുറത്ത് വോളിബാളില്‍ ചുണക്കുട്ടികളെ വാര്‍ത്തെടുക്കുന്ന രവിയാണ് സെക്രട്ടറി. കെ.ആര്‍. സാംബശിവന്‍ പ്രസിഡന്‍റും രണദേവ് ട്രഷററുമാണ്. ടീമിലെ പി.വി. വിജിത, എ.കെ. സഹനാസ്, സാന്ദ്ര ഷാജി എന്നിവരെ ദേശീയ ടീമിലേക്കും തെരഞ്ഞെടുത്തിട്ടുണ്ട്. അമീന്‍ ഫര്‍ദാനെ ഇന്ത്യന്‍ ടീമിലേക്കും തെരഞ്ഞെടുത്തു. എം.എ. സലീം കോച്ചും വി.വി. വിജി ടീം മാനേജരുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.