കൊടുങ്ങല്ലൂര്‍: കനോലികനാലില്‍ അധികൃതരുടെ മൂക്കിന് താഴെ കൈയേറ്റം. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പള്ളിനടയിലാണ് പുഴയോരത്ത് ഭിത്തികെട്ടി കൈയേറ്റം നടക്കുന്നത്. ഏഴുവര്‍ഷം മുമ്പ് കനാലില്‍ കൊടുങ്ങല്ലൂര്‍ മുതല്‍ ശ്രീനാരായണപുരം വരെ ഭിത്തികെട്ടി സംരക്ഷിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. അന്ന് പള്ളിനടയുടെ പുഴയോരം ഒഴിച്ചിട്ടിരുന്നു. അന്ന് ഇറക്കിയ കല്ല് ഉപയോഗിച്ചാണ് ഭിത്തികെട്ടി കൈയേറ്റം നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കനോലികനാലിന്‍െറ അതിര്‍ത്തിക്കല്ല് ഇവിടെ കൃത്യമായി കാണാം. അത് ചാക്കിട്ട് മൂടിയ നിലയിലാണ്. ഇവിടെ നിന്ന് കിഴക്കോട്ട് കനാലിന്‍െറ കര നികത്തിയ നിലയിലാണ്. കൈയേറ്റം പഴയതാണെങ്കിലും ഭിത്തി നിര്‍മാണം ഇപ്പോഴാണ് നടക്കുന്നത്. ശ്രീനാരായണപുരം പഞ്ചായത്തിന്‍െറ തീരഭാഗത്തും കൊടുങ്ങല്ലൂര്‍ നഗരസഭയുടെ ഉഴുവത്ത് കടവ്, പുല്ലൂറ്റ് പാലത്തിന് അപ്പുറവും ഇപ്പുറവും ഉള്‍പ്പെടെയുള്ള തീരഭാഗങ്ങളിലും കൊടുങ്ങല്ലൂര്‍ മുതല്‍ ചാവക്കാട് അണ്ടത്തോട് വരെയും കൈയേറ്റം സജീവമാണ്. മുമ്പേ തുടങ്ങിയ ഈ വെട്ടിപ്പിടിത്തം നിര്‍ബാധം തുടരുന്നതിന്‍െറ തെളിവാണ് ഇപ്പോള്‍ പള്ളിനടയില്‍ നടക്കുന്നത്. ബന്ധപ്പെട്ട അധികാരികള്‍ ഇതിനെതിരെ രംഗത്തുവരുന്നില്ളെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.