മദ്യശാലക്കെതിരെ ജനവികാരം ഉയരുന്നു

കൊടുങ്ങല്ലൂര്‍: മതിലകം മതില്‍മൂല കളത്തേരി കടവില്‍ ഐ.ജി.എം പബ്ളിക് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതും ഇപ്പോള്‍ ഡേകെയര്‍ നിലനില്‍ക്കുന്നതുമായ കെട്ടിടം വിദേശ മദ്യശാലയാക്കുന്നതിനെതിരായ ജനവികാരം ശക്തിപ്രാപിക്കുന്നു. ശ്രീനാരായണപുരത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാലയാണ് കളത്തേരികടവിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നത്. ഇതോടെ സൈ്വരജീവിതം തകരുമെന്ന ആശങ്കയിലായ നാട്ടുകാര്‍ എന്തുവിലകൊടുത്തും മദ്യശാല തടയാനുള്ള തയാറെടുപ്പിലാണ്. പ്രദേശത്തെ വീട്ടമ്മമാരടക്കം സമര രംഗത്തിറങ്ങിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, യൂത്ത്കോണ്‍ഗ്രസ്, ബി.ജെ.പി, എസ്.എന്‍.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി, കെ.എന്‍.എം, സോളിഡാരിറ്റി, ഐ.എസ്.എം, എസ്.എസ്.എഫ്, പി.ഡി.പി, പുരോഗമന കലാസാഹിത്യ സംഘം, ചങ്ങാതിക്കൂട്ടം കലാസാംസ്ക്കാരികവേദി, വ്യാപാരിവ്യവസായിസമിതി, കുടുംബശ്രീ യൂനിറ്റുകള്‍, മദ്യവിരുദ്ധസമിതി, ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവരും സമരക്കാര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഇതോടൊപ്പം വാര്‍ഡ്മെംബര്‍മാരായ സുനില്‍ പി. മേനോന്‍, രഘുനാഥ്, പി. അജിത്കുമാര്‍, സത്താര്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍മസമിതിയും പ്രവര്‍ത്തന സജ്ജമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.