കുതിരാന്‍ തുരങ്കനിര്‍മാണം തുടങ്ങി; നാട്ടുകാര്‍ തടഞ്ഞു

പട്ടിക്കാട്: അനുമതി ലഭിച്ചതിനത്തെുടര്‍ന്ന് ശനിയാഴ്ച ആരംഭിച്ച കുതിരാന്‍ തുരങ്കനിര്‍മാണം നാട്ടുകാര്‍ വീണ്ടും തടഞ്ഞു. പാറപൊട്ടിക്കല്‍മൂലം തങ്ങളുടെ വീടുകള്‍ക്കും മറ്റുമുണ്ടായ നഷ്ടപരിഹാരം അനുവദിച്ചശേഷം നിര്‍മാണം നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് ഇവര്‍. ഖനനത്തിനുള്ള അനുമതി കഴിഞ്ഞ ഡിസംബര്‍ ഏഴിന് അവസാനിച്ചതോടെ തുരങ്കനിര്‍മാണം ഉള്‍പ്പെടെ ദേശീയപാതയുടെ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെ നാട്ടുകാര്‍ ഹൈകോടതിയെയും സമീപിച്ചിരുന്നു. സാങ്കേതിക തടസ്സങ്ങളെല്ലാം നീങ്ങി നിര്‍മാണ അനുമതി ലഭിച്ചതോടെ ശനിയാഴ്ച ഖനനം ആരംഭിക്കുകയായിരുന്നു. വിവരമറിഞ്ഞത്തെിയ നാട്ടുകാര്‍ ഇത് തടഞ്ഞു. ഒരുമാസത്തോളം നിശ്ചലാവസ്ഥയിലായ ഖനനമാണ് ശനിയാഴ്ച ആരംഭിച്ചത്. ദേശീയപതയുടെ പട്ടിക്കാട് മുതല്‍ വാണിയമ്പാറവരെയുള്ള ഭാഗത്താണ് പാറപൊട്ടിക്കല്‍ നടക്കുന്നത്. ഈ പ്രദേശങ്ങളില്‍ വിവിധയിടങ്ങളിലെ ഖനനത്തില്‍ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. അതേസമയം, നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. വീടുകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാരം നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണ്. മാര്‍ച്ച് 31നുമുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ട ദേശീയപാതയുടെ നിര്‍മാണം ഇനിയും നീളാനാണ് സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.