മാള: ചിരിയുടെ ലോകത്ത് ചിരപ്രതിഷ്ഠ നേടിയ മാള അരവിന്ദനുള്ള സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങുന്നു. അഭ്രപാളികളില്‍ ചിരി മഴയായി നിറഞ്ഞു നിന്ന ഈ മാളക്കാരന് ഉചിതമായ സ്മാരകം ഒരുക്കുമെന്ന് താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികള്‍ മുമ്പ് പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീട്ടിലത്തെിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇക്കൂട്ടര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ രണ്ട് കൊല്ലത്തിനിപ്പുറം ജലരേഖയാവുകയാണ്. മാള അരവിന്ദന്‍ മണ്‍മറഞ്ഞിട്ട് രണ്ടുവര്‍ഷം പിന്നിട്ടു. ജന്മനാട്ടില്‍ സ്മാരകം നിര്‍മിക്കുമെന്ന് പ്രസ്താവന നടത്തിയ മുന്‍ എം.എല്‍.എ ടി.എന്‍.പ്രതാപന്‍ ഇപ്പോള്‍ ഡി.സി.സി പ്രസിഡന്‍റാണ്. വാഗ്ദാനം ചെയ്തവര്‍ ആരും പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. ‘അമ്മ’യില്‍ തുടക്കം മുതല്‍ അംഗമായ മാളക്ക് മരണശേഷം ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല. അതേസമയം മാള അരവിന്ദന് സ്മാരകം നിര്‍മിക്കാന്‍ തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞതാണ് അവസാന പ്രതീക്ഷ. ഹാസ്യത്തിന് വേറിട്ട ഭാവവും ജീവനും പകര്‍ന്ന നടനായിരുന്നു മാള അരവിന്ദന്‍. ആറ് പതിറ്റാണ്ട് തബലയെ ജീവന് തുല്യം സ്നേഹിച്ച കലാകാരന്‍. താറാവ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചതാണ് ഏക സര്‍ക്കാര്‍ അംഗീകാരം. മുഴുനീള ഹാസ്യവേഷത്തില്‍ നിന്ന് മാറി തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ മിഴിവുറ്റതാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മീശ മാധവനെന്ന ദിലീപ് ചിത്രത്തിലെ ചേക്കിന്‍െറ ആസ്ഥാന കള്ളന്‍, വിനയന്‍ ചിത്രത്തിലെ സ്വാമി മജിസ്ട്രേറ്റ് തുടങ്ങിയ കഥാപാത്രങ്ങള്‍ ഇതിന് തെളിവാണ്. മാളയുടെ യശസ്സ് ഉയര്‍ത്തിയ അരവിന്ദന്‍ മലയാള സിനിമയില്‍ ഏറക്കാലം നിറഞ്ഞുനിന്നെങ്കിലും മരണശേഷം അവഗണിക്കപ്പെടുകയാണ്. അതേസമയം ഇവിടുത്തെ മാളയുടെ സുഹൃത്തുക്കളായ കലാകാരന്മാര്‍ സ്മാരകം നിര്‍മിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വാഗ്ദാനം ചെയ്തവര്‍ ഇനിയും പിന്നാക്കം പോയാല്‍ പദ്ധതി ആവിഷ്കരിച്ച് സ്മാരക നിര്‍മാണം തുടങ്ങാനാണ് ഇവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.