ആലപ്പാട്: നെല്ല് കമ്പനിക്കാരുടെ നിര്‍ബന്ധം മൂലം ആലപ്പാട് പുള്ള് സര്‍വിസ് സഹകരണ ബാങ്കിന് കീഴിലുള്ള പുറത്തൂര്‍ പടവിലെ 250 ഏക്കര്‍ നെല്‍ക്കൃഷി വിളവെടുപ്പ് സ്തംഭിച്ചു. ജനുവരി അഞ്ച് മുതല്‍ മൂന്ന് കൊയ്ത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ച് പവിഴം നെല്ല് കമ്പനിക്ക് വേണ്ടി കൊയ്തെടുത്ത നൂറുകണക്കിന് ടണ്‍ നെല്ലാണ് തൂക്കം പോലും പിടിക്കാതെ കുന്നുകൂട്ടിയിട്ട് പൊരിവെയിലില്‍ ഉണങ്ങിപ്പൊടിയുന്നത്. അരി മില്ലുകാര്‍ സര്‍ക്കാറിനു കൊടുത്ത നിവേദനത്തിന് തീരുമാനമാകാതെ നെല്ലു കമ്പനിക്കാര്‍ നെല്ല് കൊണ്ടു പോവില്ളെന്നാണ് കമ്പനി പറയുന്നത്. കഠിനമായ വെയില്‍ കൊണ്ട് നെല്ലിന്‍െറ തൂക്കം കുറയുകയും, മഴ പെയ്താല്‍ ഫാം റോഡിലൂടെയുള്ള ഗതാഗതം അസാധ്യമാവുകയും ചെയ്താല്‍ കര്‍ഷകന് പതിനായിരക്കണക്കിന് രൂപ നഷ്ടം വരും. ഇതിന് അടിയന്തര പരിഹാരം കണ്ട് കൊയ്ത്ത് തുടരാനും നെല്ളെടുക്കാനും നടപടി കൈക്കൊള്ളണമെന്ന് ജില്ല കോള്‍ കര്‍ഷക സംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.