പൊലീസ് അറിയിപ്പിന് പുല്ലുവില: പഴുവില്‍ പാലത്തില്‍ ഗതാഗതം തോന്നുംപടി

അന്തിക്കാട്: പഴുവില്‍ പാലത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പൊലീസ് അറിയിപ്പ് അവഗണിച്ച് കാറുകളും ജീപ്പുകളും പാലത്തിലൂടെ കടന്നുപോകുന്നതോടൊണ് തിരക്ക് കൂടാന്‍ കാരണം. ഇതോടെ കാല്‍നടക്കാരും സൈക്കിള്‍-ബൈക്ക് യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. പുതിയ പാലം നിര്‍മാണം നടക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ കരാഞ്ചിറ പലാം വഴിയാണ് പോകേണ്ടത്. ബസുകള്‍ ഈ അറിയിപ്പ് അനുസരിക്കുന്നുണ്ടെങ്കിലും മറ്റുവാഹനങ്ങള്‍ കാണാത്ത മട്ടാണ്. വലിയ വാഹനങ്ങള്‍ പോകുന്നത് ചോദ്യം ചെയ്യുന്നത് പലപ്പോഴും വാക്കേറ്റത്തിലും അടിപിടിയിലുമാണ് കലാശിക്കുന്നത്. തിരക്ക് കാരണമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നിട്ടും വലിയ വാഹനങ്ങള്‍ പാലത്തിലൂടെ പായുകയാണ്. കാല്‍നടക്കാര്‍ക്ക് നടക്കാന്‍ സൗകര്യം നല്‍കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഉമ്മര്‍ പഴുവില്‍ സൂപ്രണ്ട് ഓഫ് പൊലീസ്, കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.