തൃപ്രയാര്‍: ദലിത് യുവാവായ ഓട്ടോ ഡ്രൈവറെ അകാരണമായി പൊലീസ് മര്‍ദിച്ചതില്‍ നടപടി ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നാട്ടിക ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ താമസിക്കുന്ന ചിറ്റേഴത്ത് ദശരഥന്‍െറ ഭാര്യ ബ്രിജിത്തയാണ് കഴിഞ്ഞമാസം 21ന് വലപ്പാട് പൊലീസ് മകന്‍ വടക്കുനാഥനെ (23) പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി നല്‍കിയത്. സ്ത്രീകളെ കളിയാക്കിയെന്ന് ആരോപിച്ചാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. മര്‍ദിച്ച് അവശനാക്കിയ മകനോട് തന്നെയും മകളെയും പറ്റി പൊലീസ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബ്രിജിത്ത പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.