കൊടുങ്ങല്ലൂര്‍: മരണങ്ങള്‍ ഒഴിയാത്ത കൊടുങ്ങല്ലൂര്‍ ബൈപാസില്‍ ഒടുവില്‍ പൊലീസിനെ നിയോഗിക്കാന്‍ ജില്ല പൊലീസ് സൂപ്രണ്ട് തയാറാകുന്നു. അപകടം ഒഴിയാത്ത ഗൗരിശങ്കര്‍ ജങ്ഷന്‍, സി.ഐ ഓഫിസ് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ബുധനാഴ്ച മുതല്‍ പൊലീസുകാരെ നിയോഗിക്കുന്നത്. മറ്റ് മൂന്ന് സിഗ്നലുകളിലും പൊലീസിന്‍െറ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും രണ്ട് പൊലീസുകാരുടെ സാന്നിധ്യമെങ്കിലും ബൈപാസിലെ അപകടങ്ങളും മരണങ്ങളും കുറക്കാന്‍ സഹായകമാകും. കൊടുങ്ങല്ലൂര്‍ ബൈപാസ് സന്ദര്‍ശിച്ച ജില്ലാ റൂറല്‍ എസ്.പി ആര്‍. നിശാന്തിനി എം.എല്‍.എയുമായി അദ്ദേഹത്തിന്‍െറ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പൊലീസിനെ നിയോഗിക്കാന്‍ ധാരണയായത്. എം.എല്‍.എയും നഗരസഭാ അധികാരികളും പൊലീസും എന്‍.എച്ച് ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും കര്‍മസമിതി പ്രവര്‍ത്തകരും പങ്കെടുക്കുന്ന യോഗം ഒമ്പതാം തീയതി രണ്ടിന് കൂടാനും തീരുമാനിച്ചിട്ടുണ്ട്. സിഗ്നല്‍, ട്രാഫിക് ലംഘനങ്ങളാണ് ബൈപാസിലെ അപകടങ്ങള്‍ക്ക് മുഖ്യകാരണം എന്നിരിക്കേ സിഗ്നല്‍ ജങ്ഷനില്‍ പൊലീസിനെ നിയോഗിക്കാന്‍ മാസങ്ങള്‍ക്കു മുമ്പ് കലക്ടര്‍ പങ്കെടുക്കുന്ന യോഗത്തില്‍ തീരുമാനിച്ചതാണ്. എന്നാല്‍, ആവശ്യത്തിന് പൊലീസ് ഇല്ളെന്ന കാരണത്താല്‍ തീരുമാനം അധികാരികള്‍ ഗൗനിച്ചില്ളെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.