പൈപ്പില്‍ നിന്ന് മലമ്പാമ്പുകളെ പിടികൂടി

അന്തിക്കാട്: വീട്ടുവളപ്പിലെ കുളക്കരയിലെ പി.വി.സി പൈപ്പില്‍ നിന്ന് രണ്ടു മലമ്പാമ്പുകളെ പിടികൂടി. അന്തിക്കാട് പുത്തന്‍പള്ളിക്കാവ് അമ്പലത്തിനു സമീപം ചേലൂര്‍ വീട്ടുവളപ്പിന് സമീപമുള്ള കുളക്കരയില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ടാണ് രണ്ടു ഘട്ടമായി എട്ട്, ആറ് അടി നീളമുള്ള പെരുമ്പാമ്പുകളെ നാട്ടുകാര്‍ സാഹസികമായി പിടികൂടിയത്. വെള്ളം അടിക്കാന്‍ കുളത്തില്‍ സ്ഥാപിച്ച അഞ്ച് ഇഞ്ച് വലുപ്പമുള്ള പി.വി.സി പൈപ്പിനുള്ളിലായിരുന്നു പാമ്പുകള്‍. പറമ്പ് നനയ്ക്കുന്ന സമയത്ത് ചെറിയ ഹോസ്, പി.വി.സി പൈപ്പില്‍ കൂടി കടത്തുമ്പോള്‍ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പെരുമ്പാമ്പ് പുറത്തുവന്നത്. പരിസരത്ത് പൂച്ചകളും വളര്‍ത്തുമൃഗങ്ങളും അപ്രത്യക്ഷമാകുന്നത് പതിവായിരുന്നു. പാമ്പുകളെ വനം വകുപ്പിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.