മതിലകം: നാട്ടറിവുകള്‍ പകര്‍ന്ന് പരിസ്ഥിതി സ്നേഹികളായ തലമുറകള്‍ ഒത്തുചേര്‍ന്നു. മതിലകം വഞ്ചിപ്പുര ബെന്നിയുടെ ജാതിത്തോട്ടത്തിലായിരുന്നു സംഗമം. ആവാസവ്യവസ്ഥയുടെ സംരക്ഷണമാണ് അടുത്ത തലമുറയുടെ നിലനില്‍പിന് ആവശ്യമെന്ന് കൂട്ടായ്മ വിലയിരുത്തി. പ്രകൃതിയുടെ സ്വാഭാവിക പ്രവര്‍ത്തനം കൃത്യമായി നിറവേറ്റുന്നതാണ് ഭൂമിയുടെ നിലനില്‍പിന് കാരണമെന്ന ബോധം പലര്‍ക്കും നഷ്ടമാകുന്നെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.കെ. ധര്‍മരാജ് പറഞ്ഞു. പരിസ്ഥിതിയെ മാലിനപ്പെടുത്തുന്നതിനൊപ്പം ജീവജാലങ്ങള്‍ക്കുകൂടി ദോഷകരമാണ് പുകവലിയെന്ന് ഡോ. ടി.കെ. രാജന്‍ അഭിപ്രായപ്പെട്ടു. രോഗികളെ സൃഷ്ടിക്കുന്ന പുകയില നിരോധനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പഴയകാല കൊയ്ത്തനുഭവങ്ങളെ കൂട്ടായ്മകളുടെ ഉത്സവം എന്നാണ് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ സീതി വിശേഷിപ്പിച്ചത്. പഴമയുടെ ജീവിതരീതികള്‍ അവര്‍ക്കൊപ്പം അന്യംനിന്നുപോയതായി വിവിധ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിച്ച പി.എസ്. ഹര്‍ഷന്‍ പറഞ്ഞു. പത്രപ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ വാത്യേടത്ത് മോഡറേറ്ററായി. ശ്രീകുമാര്‍ കെ. പണിക്കര്‍, കെ.കെ. ബഷീര്‍, മുഹമ്മദ് ജലീല്‍ പാമ്പിനേഴത്ത്, അഫ്സല്‍ യൂസുഫ്, വി.എ. ഷീന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.