മതിലുകളില്‍ അടയാളങ്ങള്‍; ഭീതിയില്‍ നാട്ടുകാര്‍

കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിന്‍െറ പടിഞ്ഞാറുഭാഗങ്ങളില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി മതിലുകളില്‍ അടയാളങ്ങള്‍. കവര്‍ച്ച നടത്താന്‍ ആക്രമികള്‍ വീട്ടുമതിലുകളില്‍ അടയാളങ്ങള്‍ ഇടുന്നു എന്ന പ്രചാരണത്തിനിടെയാണ് തിങ്കളാഴ്ച രാവിലെ ആള്‍ത്താമസം കുറഞ്ഞ മേഖലകളില്‍ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന, വയോധികര്‍ മാത്രമുള്ള, വിദേശത്ത് താമസിക്കുന്നവരുടേതായ വീടുകളുടെ മതിലുകളിലാണ് സ്പ്രേ പെയിന്‍റ് ഉപയോഗിച്ച് അടയാളങ്ങള്‍ ഇട്ടിട്ടുള്ളത്. ചക്കാലക്കല്‍ ക്ഷേത്രത്തിന് സമീപം കുന്നത്ത് അരവിന്ദാക്ഷന്‍, മാങ്ങാട്ട് അമ്മിണിക്കുട്ടിയമ്മ, ഓണപ്പറമ്പ് റോഡില്‍ പള്ളിയാശ്ശേരി രാമചന്ദ്രന്‍, വെസ്റ്റ് യു.പി സ്കൂളിന് സമീപം കണ്ണന്‍വീട്ടില്‍ സോമന്‍ തുടങ്ങി നിരവധി പേരുടെ മതിലുകളില്‍ അടയാളങ്ങള്‍ ഇട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രി അപരിചിതരായ ചിലര്‍ പ്രദേശത്ത് കാറില്‍ കറങ്ങുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഈ ചര്‍ച്ച സജീവമായതിനിടെയാണ് അടയാളങ്ങള്‍ കണ്ടത്തെിയത്. തിരുട്ടുഗ്രാമത്തില്‍നിന്ന് എത്തിയവരോ മാവോവാദികളോ ആകാം ഇതിന് പിന്നില്‍ എന്നാണ് നാട്ടുകാരുടെ സംശയം. സംഭവം അറിഞ്ഞ് മതിലകം പൊലീസും തൃശൂര്‍ റൂറല്‍ എസ്.പിയുടെ കീഴിലുള്ള സ്പെഷല്‍ സ്ക്വാഡും സ്ഥലത്തത്തെി പരിശോധന നടത്തി. മതിലുകളില്‍ വരക്കാന്‍ ഉപയോഗിച്ച പെയിന്‍റിന്‍െറ സാമ്പിള്‍ ശേഖരിച്ച സ്ക്വാഡ്, സംഭവം ഗൗരവത്തിലാണ് എടുത്തിട്ടുള്ളത്. ദിവസങ്ങള്‍ക്കുമുമ്പ് ശ്രീനാരായണപുരത്ത് മൂന്ന് വീടുകളില്‍ മോഷണവും അഞ്ച് വീടുകളില്‍ മോഷണശ്രമവും നടന്നിരുന്നു. ഇതിന്‍െറ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവം. തമിഴ്നാട്ടില്‍നിന്നത്തെിയ നാടോടികള്‍, ആമ പിടിത്തക്കാര്‍ എന്നിവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.