കൊടുങ്ങല്ലൂര്‍: നാടിനെ ഞെട്ടിച്ച മോഷണപരമ്പരയെ കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ വീണ്ടും മോഷണശ്രമം. ശ്രീനാരായണപുരത്തെ ആമണ്ടൂരിനും ആലക്കുമിടയില്‍ ഭീതിയും വെല്ലുവിളിയുമുയര്‍ത്തി വിഹരിക്കുന്ന മോഷ്ടാവിനെ പിടികൂടാന്‍ നാട്ടുകാരായ യുവാക്കള്‍ നടത്തിയ ശ്രമം വിഫലമായി. ഞായറാഴ്ച രാത്രി ആമണ്ടൂരില്‍ കാട്ടകത്ത് സഫറലി ഖാന്‍െറ വീട്ടിലത്തെിയ മോഷ്ടാവ് ടെറസില്‍ കയറി വാതില്‍ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും യുവാക്കളെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ഇവിടെനിന്ന് കിഴക്ക് വരമ്പത്ത് പീടിക പരിസരത്ത് മുല്ലങ്ങത്ത് മുഹമ്മദിന്‍െറ വീട്ടില്‍ അടുക്കള വഴിയാണ് മോഷ്ടാവ് അകത്തുകയറാന്‍ ശ്രമിച്ചത്. കല്ലുംപുറം പ്രദേശത്തും മോഷണശ്രമമുണ്ടായതായി എം.ഇ.എസ് അസ്മാബി കോളജ് ജീവനക്കാരനായ സഫറലി ഖാന്‍ പറഞ്ഞു. ഉയരവും തടിച്ച ശരീരവുമുള്ള ആളെയാണ് പലരും കണ്ടതായി പറയുന്നത്. സമാന രൂപമുള്ള മോഷ്ടാവിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുകാര്‍ കണ്ടതത്രേ. അന്നത്തെ മോഷണ പരമ്പരയുടെ ഞെട്ടലും ഭയവും മാറുംമുമ്പാണ് ദിവസങ്ങള്‍ക്കുള്ളില്‍ അതേ സ്ഥലത്തുതന്നെ മോഷ്ടാക്കള്‍ എത്തിയത്. ആദ്യ മോഷണ പരമ്പരക്കുശേഷം പരിശോധനയില്‍ വിരലടയാളങ്ങള്‍ അന്വേഷകര്‍ക്ക് ലഭിച്ചതായി അറിയുന്നു. ഇത് മോഷ്ടാക്കളുടേതാണോയെന്ന് പരിശോധിച്ചുവരുകയാണ്. മുമ്പ് കേരളത്തില്‍ വ്യാപകമായി മോഷണം നടത്തിയ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍നിന്നുള്ളവരാണോ മോഷ്ടാക്കളെന്നും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.