കൊടുങ്ങല്ലൂര്‍: ബൈപാസില്‍ വീണ്ടും ഒരു ജീവന്‍കൂടി പൊലിഞ്ഞു. തമിഴ്നാട് സ്വദേശിയും ശബരിമല തീര്‍ഥാടകനുമായ സതീശനാണ് അവസാന ഇര. മരണപാത കവരുന്ന 22ാമത്തെ ജീവനാണിത്. കൊടുങ്ങല്ലൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ട്രാവലറില്‍ ശബരിമലയിലേക്ക് പോകാന്‍ നീങ്ങുമ്പോള്‍ ജങ്ഷനില്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. നൂറുകണക്കിന് ആളുകളാണ് ചെറുതും വലുതുമായ പരിക്കേറ്റ് കഴിയുന്നത്. മരണസംഖ്യയേക്കാള്‍ ഏറെയാണ് ശയ്യാവലംബരായവരുടെയും ജീവിതം തകര്‍ന്നവരുടെയും കണക്ക്. അഞ്ച് പൊലീസുകാരെ ഓരോ സിഗ്നല്‍ ജങ്ഷനിലും നിര്‍ത്തിയിരുന്നെങ്കില്‍ ഭൂരിഭാഗം അപകടവും ഒഴിവാക്കാമായിരുന്നു. പൊലീസിനെ നിയോഗിക്കുമെന്ന് മുമ്പ് കലക്ടര്‍ പ്രഖ്യാപിച്ചതാണ്. ജില്ലാ ഭരണാധികാരിയുടേത് വെറും വാഗ്ദാനം മാത്രമായിരുന്നെന്ന് ഓരോ അപകടങ്ങളും മരണങ്ങളും തെളിയിക്കുന്നു. സിഗ്നല്‍ ജങ്ഷനില്‍ മറ്റൊരു അപകടത്തില്‍ പരിക്കേറ്റ മത്തേല കണ്ടംകുളം സ്വദേശിയായ വീട്ടമ്മ കഴിഞ്ഞ 28നാണ് മരിച്ചത്. മണ്ഡലകാലവും ജനുവരി രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന താലപ്പൊലി മഹോത്സവത്തിന്‍െറയും പശ്ചാത്തലത്തില്‍ ഒരു കരുതലുമില്ലാതെയുള്ള ബൈപാസിലെ ദുരന്തസമാനമായ അവസ്ഥ ‘മാധ്യമം’ ചൂണ്ടിക്കാട്ടിയിരുന്നു. ഇനിയെങ്കിലും അധികാരികള്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.