ഹൈകോടതി വിധി ക്വാറി മാഫിയ മുതലെടുക്കുന്നു

തൃശൂര്‍: നടത്തറ പഞ്ചായത്തിലെ വലക്കാവില്‍ ക്വാറി പ്രവര്‍ത്തനം വീണ്ടും സജീവം. ആറ് ക്രഷറുകളില്‍ ഒന്നിന് കോടതി പ്രവര്‍ത്തനാനുമതി നല്‍കിയത് മറ്റു ക്രഷറുകളും മുതലെടുക്കാന്‍ ഒരുങ്ങുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ ബാക്കിയുള്ള അഞ്ചു ക്രഷറും എരുമപ്പെട്ടി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം നിലച്ച ക്വാറികളുടെ നടത്തിപ്പുകാരും കോടതിയെ സമീപിക്കാന്‍ നീക്കം തുടങ്ങി. സെന്‍റ് ജോസഫ്സ് ഗ്രാനൈറ്റ്സിനാണ് കഴിഞ്ഞദിവസം ഹൈകോടതി പ്രവര്‍ത്തനാനുമതി നല്‍കിയത്. വില്ളേജ് ഓഫിസര്‍, ഡി.എഫ്.ഒ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികാരികള്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു കലക്ടര്‍ ഡോ.എ.കൗശിഗന്‍ സെന്‍റ് ജോസഫ്സ് ഗ്രാനൈറ്റ്സ് ക്രഷര്‍ യൂനിറ്റുകളുടെ പ്രവര്‍ത്തനം തടഞ്ഞത്. ഇത് ചോദ്യം ചെയ്ത് സെന്‍റ് ജോസഫ്സ് ഗ്രാനൈറ്റ്സ് ക്രഷര്‍ അധികൃതര്‍ നല്‍കിയ ഹരജിയിലാണ് ഹൈകോടതി പ്രവര്‍ത്തനാനുമതി നല്‍കിയത്. സെന്‍റ് ജോസഫ്സ് ഗ്രാനൈറ്റ്സിന്‍െറ മാനേജിങ് പാര്‍ട്ണര്‍ ജോസ് കെ. ഫ്രാന്‍സിസ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അനുകൂല വിധി പ്രസ്താവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.