ഒന്നര മാസത്തിനിടെ കൊടുങ്ങല്ലൂരില്‍ 35 തീപിടിത്തങ്ങള്‍

കൊടുങ്ങല്ലൂര്‍: മേഖലയില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ ഉണ്ടായത് 35 തീപിടിത്തങ്ങള്‍. ജനുവരിയില്‍ 15 ഇടങ്ങളിലും ഫെബ്രുവരി 15 നകം 20 ഇടങ്ങളിലും തീപിടിത്തമുണ്ടായി. ഇതോടെ കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്സ് നെട്ടോട്ടത്തിലാണ്. ഇരിങ്ങാലക്കുടക്കും തൃപ്രയാറിലേക്കും ഇവര്‍ പായേണ്ട അവസ്ഥയിലാണ്. വ്യഴാഴ്ച ഉച്ചക്ക് ശേഷം തൃപ്രയാറുണ്ടായ തീ അണക്കാന്‍ കൊടുങ്ങല്ലൂരില്‍ നിന്നാണ് ഫയര്‍ഫോഴ്സ് പോയത്. വേനല്‍ കനത്തതോടെ ചൂടും ഏറിയിരിക്കുകയാണ്. എരിയുന്ന വെയിലില്‍ ചെറിയൊരു കനല്‍ വീണാല്‍ തീ പടരുന്ന അവസ്ഥയാണിപ്പോള്‍. ഈയിടെ പുല്ലൂറ്റില്‍ റബര്‍ ഷീറ്റ് ഉണക്കുന്നതിനിടയിലാണ് തീ ആളി വീടുകത്തിയത്. ബൈപ്പാസിലും ശ്രീനാരായണപുരത്തും ചേരമാന്‍ മസ്ജിദിന് സമീപവും കാട്ടാകുളത്തും മറ്റും വളര്‍ന്ന് നിന്ന പുല്ലാണ് കത്തിയമര്‍ന്നത്. കോട്ടപ്പുറത്ത് സമീപവാസി തീയിട്ടതാണ് ഒരു ഫര്‍ണിച്ചര്‍ സ്ഥാപനത്തിന്‍െറ ഷെഡ് കത്തിയതിന് കാരണമെന്ന് പരാതിയുണ്ട്. എരിയുന്ന വെയിലില്‍ ആളുകളില്‍ നിന്നുണ്ടാകുന്ന അശ്രദ്ധയാണ് പല തീപിടിത്തങ്ങള്‍ക്കും വഴിവെക്കുന്നതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നു. കൊടുങ്ങല്ലൂരില്‍ ഫയര്‍ സ്റ്റേഷന്‍ വന്നതോടെ ജനങ്ങള്‍ക്ക് ആശ്വാസമാണെങ്കിലും ചൂടിനൊപ്പം ഇടക്കിടക്ക് ഉണ്ടാകുന്ന തീപിടിത്തങ്ങള്‍ ഭീതി സൃഷ്ടിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.