പട്ടികജാതി വകുപ്പ് മന്ത്രി ഭരണകൂട വംശീയതക്ക് ചൂട്ടുപിടിക്കരുത് -യു.സി. രാമൻ വാടാനപ്പള്ളി: ഭരണകൂട വംശീയതക്ക് ചൂട്ടുപിടിക്കലല്ല പട്ടികജാതി വകുപ്പ് മന്ത്രിയുടെ പണിയെന്ന് ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ. പൊലീസ് മർദനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകിെൻറ മാതാപിതാക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കുറ്റവാളികളായ പൊലീസുകാർക്കൊപ്പമല്ല, ഇരകളായ പട്ടികജാതിക്കാർക്കൊപ്പമാണ് മന്ത്രി നിൽക്കേണ്ടത്. വിനായകിന് നീതി ലഭിക്കാൻ നാട് മുഴുവൻ കൈ ഉയർത്തുമ്പോഴും പട്ടികജാതി വകുപ്പും സർക്കാറും മുഖംതിരിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തും ഇത്തരം അനീതികൾക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന മുഖ്യമന്ത്രിയും ഇൗ വിഷയത്തിൽ കുറ്റകരമായ മൗനമാണ് തുടരുന്നത്. മുഖ്യമന്ത്രി വിനായകിെൻറ വീട് സന്ദർശിക്കുകയും 25 ലക്ഷം സഹായം അനുവദിക്കുകയും വേണം. വിനായകിെൻറ വീടുപണി പൂർത്തീകരിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദലിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ഗോപി, വൈസ് പ്രസിഡൻറ് എൻ.വി. മോഹൻദാസ്, സെക്രട്ടറി രാജീവൻ കേച്ചേരി, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്‌സൽ, ജനറൽ സെക്രട്ടറി എ.എം. സനൗഫൽ, സെക്രട്ടറി വി.പി. മൻസൂർ അലി, ദലിത് ലീഗ് ജില്ല പ്രസിഡൻറ് ശിവാനന്ദൻ പെരുവഴിപ്പുറത്ത്, ജനറൽ സെക്രട്ടറി കെ.എ. പുരുഷോത്തമൻ, വാടാനപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡൻറ് രജനി കൃഷ്ണാനന്ദ്, എ.ഐ. മുഹമ്മദ് സാബിർ, സി.വി. സുബ്രഹ്മണ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.