കള്ളനോട്ട് കേസ് പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കം ചെറുക്കും -എസ്.ഡി.പി.െഎ തൃശൂർ: കൊടുങ്ങല്ലൂരിൽ ബി.ജെ.പി നേതാക്കളിൽനിന്ന് കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്ത സംഭവത്തിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.െഎ. കേസിൽ ക്രൈംബ്രാഞ്ചിെൻറ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഇതുവരെ ഉണ്ടായിട്ടില്ല. 100 കോടിയോളം പഴയ നോട്ടുകൾ ആറ് സ്വകാര്യ ബാങ്കുകൾ വഴി പ്രതികൾ മാറ്റിയെടുത്തുവെന്നും ബി.ജെ.പിയുടെ ഉന്നത നേതാക്കൾക്ക് ഇതുമായി ബന്ധമുണ്ടെന്ന ആരോപണം തുടക്കത്തിൽത്തന്നെ ഉയർന്നതാണെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിനെക്കുറിച്ചെല്ലാം പൊലീസ് മൗനം പാലിക്കുകയാണ്. കേസിൽ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് തുടക്കം മുതൽ സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എസ്.ഡി.പി.െഎ സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ കുറ്റപ്പെടുത്തി. കള്ളനോട്ടടി രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന കുറ്റകൃത്യമാണെങ്കിലും ആഭ്യന്തര വകുപ്പ് പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താത്തതിൽനിന്ന് ഉന്നത ഇടപെടലുകൾ വ്യക്തമാണ്. നോട്ടിെൻറ ഫോേട്ടാസ്റ്റാറ്റ് എടുത്തുവെന്ന കുറ്റം മാത്രം ചുമത്തി കേസ് അവസാനിപ്പിക്കാനാണ് ശ്രമം. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് പി.ആർ. സിയാദ്, ജനറൽ സെക്രട്ടറി ഇ.എം. അബ്ദുല്ലത്തീഫ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.