സ്പോർട്സ് പവലിയൻ ഉദ്ഘാടനം ചെയ്യാനെത്തിയ ഷീല വിജയകുമാറിനെ സ്കൂൾ അധികൃതർ അവഗണിച്ചു

വേലൂർ: സ്കൂൾ സ്പോർട്സ് പവലിയൻ ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാറിനെ സ്കൂൾ അധികൃതർ അവഗണിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ നിന്ന് വിട്ടു നിൽക്കുകയും സദസ്സ് സംഘടിപ്പിക്കാതിരിക്കുകയും ചെയ്ത സ്കൂൾ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രധാന അധ്യാപികയെ വിളിച്ചു വരുത്തി ശാസിച്ച് വേദിയിൽ കയറാതെ പ്രതിഷേധിച്ച് പ്രസിഡൻറ് മടങ്ങി ഇക്കാര്യം വിദ്യാഭ്യാസ, കായിക മന്ത്രിമാരെ അറിയിക്കുമെന്ന് ഷീല വിജയകുമാർ അറിയിച്ചു. വേലൂർ ഗവ: ആർ.എസ് ആർ. വി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ജില്ല പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവിൽ നിർമിച്ച സ്പോർട്സ് പവലിയൻ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അവർ. ബുധനാഴ്ച മൂന്ന് മണിക്കായിരുന്നു നിശ്ചയിച്ചത്. പ്രസിഡൻറും മറ്റ് ജനപ്രതിനിധികളും ചേർന്ന് പവലിയനിൽ കയറി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉദ്ഘാടന പൊതുയോഗം സംഘടിപ്പിച്ച സ്കൂളിൽ എത്തിയപ്പോൾ ഒഴിഞ്ഞവേദിയും സദസ്സുമാണ് കണ്ടത്. ജില്ല പഞ്ചായത്തി​െൻറ കീഴിലുള്ള സ്കൂളിലെ പ്രധാന അധ്യാപികയോ പി. ടി. എ ഭാരവാഹികളോ അധ്യാപകരോ വിദ്യാർഥികളോ സ്ഥലത്തുണ്ടായിരുന്നില്ല. പവലിയ​െൻറ ഉദ്ഘാടന സമയത്ത് സ്കൂൾ പി.ടി. അധ്യാപിക മാത്രമാണ് പങ്കെടുത്തത്. ഇതാണ് പ്രസിഡൻറ് ഉൾെപ്പടെയുള്ളവരെ ചൊടിപ്പിച്ചത്. ജില്ല പഞ്ചായത്തംഗങ്ങളായ എം. പത്മിനി, കല്യാണി എസ്.നായർ, വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർലി ദിലീപ് കുമാർ എന്നിവർ ചടങ്ങിനെത്തി. പ്രസിഡൻറ് ഫോണിൽ വിളിച്ചതിനെ തുടർന്ന് സ്കൂളിൽ എത്തിയ പ്രധാന അധ്യാപികയെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. തുടർന്ന് വേദിയിൽ കയറാതെ, പുറത്തു നിന്ന് പ്രതിഷേധ പ്രസംഗം നടത്തി തിരിച്ചു പോന്നു. ഈ അപമാനിക്കലിന് കാരണം വിശദമാക്കേണ്ടി വരുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.