ജ​മ്മു​ക​ശ്​​മീ​ർ എം.​എ​ൽ.​എ​ക്കെ​തി​രെ വ​ധ​ശ്ര​മ​ക്കേ​സ്​

ജമ്മു: ജമ്മുകശ്മീരിലെ ഭരണകക്ഷിയായ പി.ഡി.പി എം.എൽ.എക്കും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ വധശ്രമക്കേസെടുത്തു. ഖമർ ഹുസൈൻ എം.എൽ.എക്കും അദ്ദേഹത്തി​െൻറ സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. അയാസ് അഹ്മദ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്ന് രജൗറി ജില്ല പൊലീസ്വൃത്തങ്ങൾ അറിയിച്ചു. രാഷ്ട്രീയവൈരാഗ്യത്തി​െൻറ പേരിൽ തന്നെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് ഇയാളുടെ പരാതി. എന്നാൽ, പരാതി കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരായ ഗൂഢാലോചനയാണിതെന്നും എം.എൽ.എ പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.