ഫ്ലാറ്റിലെ അസ്​ഥികൂടം: സ്​ത്രീയുടേത്​ ആത്​മഹത്യയെന്ന്​ സൂചന

ഫ്ലാറ്റിലെ അസ്ഥികൂടം: സ്ത്രീയുടേത് ആത്മഹത്യയെന്ന് സൂചന മുംബൈ: അന്ധേരിയിലെ ആഡംബര ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ 63കാരി ആത്മഹത്യ ചെയ്തതാണെന്ന് സൂചന. ഇവരുടെ ഫ്ലാറ്റിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ത​െൻറ മരണത്തിൽ ആർക്കും പങ്കില്ല എന്നാണ് കുറിപ്പിലുള്ളത്. ഞായറാഴ്ചയാണ് ലോഖണ്ഡ്വാലയിലെ ഫ്ലാറ്റിൽ തനിച്ചുകഴിഞ്ഞിരുന്ന ആശ സഹാനി എന്ന സ്ത്രീയുടെ അഴുകി അസ്ഥികൂടമായ മൃതദേഹം കണ്ടെത്തിയത്. അമേരിക്കയിലായിരുന്ന മകൻ ഒരു വർഷത്തിനുശേഷം വീട്ടിലെത്തിയപ്പോഴാണ് മൃതേദഹം കണ്ടെത്തിയത്. സംസ്കരിക്കാൻ പോലും ആളില്ലാത്ത നിലയിലായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ തന്നെ ആശ ജീവനൊടുക്കിയിരുന്നതായാണ് െപാലീസ് സംശയിക്കുന്നത്. എന്നാൽ, ഇവരുടെ ഫ്ലാറ്റിനുസമീപത്തെ താമസക്കാർ ദുർഗന്ധം വമിക്കുന്നതായി പരാതിപ്പെട്ടിരുന്നില്ല. ആശയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ആത്മഹത്യക്കുറിപ്പിലേത് അമ്മയുടെ കൈപ്പട തന്നെയാണെന്ന് അമേരിക്കയിലെ െഎ.ടി കമ്പനിയിൽ ജോലിചെയ്യുന്ന മകൻ റിതുരാജ് സഹാനി(43) തിരിച്ചറിഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് ആശ മകനുമായി അവസാനമായി ഫോണിൽ സംസാരിച്ചത്. തനിക്ക് സുഖമാണെന്നാണ് അവർ അന്ന് പറഞ്ഞത്. 2013ൽ ഭർത്താവ് മരിച്ചശേഷം വൃദ്ധസദനത്തിൽ കഴിയാനായിരുന്നു ഇവരുടെ ആഗ്രഹം. ഭർത്താവി​െൻറ മരണശേഷം വിഷാദരോഗവുമുണ്ടായിരുന്നു. മകനോടൊപ്പം അമേരിക്കയിലേക്ക് പോയിരുന്നെങ്കിലും ഒരാഴ്ചക്കകം മുംബൈയിലേക്ക് ഇവർ മടങ്ങിവരുകയായിരുന്നു. 20 വർഷമായി ഭാര്യക്കൊപ്പം അമേരിക്കയിൽ കഴിയുന്ന റിതുരാജ് കഴിഞ്ഞദിവസം മുംബൈയിലെത്തിയപ്പോൾ ഫ്ലാറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. പൂട്ട് െപാളിച്ച് അകത്തുകടന്നപ്പോഴാണ് അമ്മയുടെ അസ്ഥികൂടം കസേരയിൽ ഇരിക്കുന്ന നിലയിൽ കണ്ടത്. ശരീരം അഴുകി എല്ലുമാത്രമേ അവശേഷിച്ചിരുന്നുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.