ചാലക്കുടി: കഞ്ചാവ് വിൽപനക്കിടെ നാല് യുവാക്കൾ പിടിയിൽ. ചാലക്കുടി വെട്ടുകടവ് മഞ്ഞപ്രക്കാരന്‍ എഡ്വിന്‍ (18), മണവാളന്‍ വീട്ടില്‍ മെല്‍ജോ (26), പുഴക്കരപാടത്ത് വീട്ടില്‍ ബൊവാസ് (20), മേലൂര്‍ നടുത്തുരുത്ത് നെല്ലിശേരി വീട്ടില്‍ ഫെബിന്‍ (20) എന്നിവരാണ് പിടിയിലായത്. ചാലക്കുടി, മേലൂര്‍, വെട്ടുകടവ് തുടങ്ങിയ ഭാഗങ്ങളില്‍ വിൽപന നടത്തുന്ന ഇവർ കഞ്ചാവ് കൈമാറാന്‍ നില്‍ക്കുമ്പോഴാണ് പിടിയിലായത്. 10 പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു. പ്രതികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന മൊത്തക്കച്ചവടക്കാരന്‍ മേലൂര്‍ കൂവ്വക്കാട്ടുകുന്ന് എളയച്ചന്‍വീട്ടില്‍ സുബീഷ് പൊലീസെത്തിയപ്പോള്‍ വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ടു. ഇയാളുടെ വീട്ടില്‍നിന്ന് 40 പൊതി കഞ്ചാവ് കണ്ടെടുത്തു. യുവാക്കള്‍ക്ക് സൗജന്യമായി കഞ്ചാവ് നല്‍കി അടിമകളാക്കിയ ശേഷം അവരെ കച്ചവടത്തിന് ഉപയോഗിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവ് വിൽപന നടത്തിയതിന് ഫെബിനെതിരെ കൊരട്ടി പൊലീസില്‍ കേസുണ്ട്. കൊരട്ടി സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള സുബീഷ് അടിപിടി കേസുകളില്‍ പ്രതിയാണ്. അന്വേഷണ സംഘത്തിൽ ചാലക്കുടി എസ്.ഐ ജയേഷ് ബാലന്‍, സീനിയര്‍ സിപി.ഒ എം.എ. മുഹമ്മദ് റാഷി, സി.പി.ഒമാരായ വി.എസ്. അജിത്കുമാര്‍, രാജേഷ് ചന്ദ്രന്‍, സി.എം. മനോജ്, കെ.പി. ജിേൻറാ, വനിത സി.പി.ഒ സജിനിദാസ് എന്നിവര്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.