തൃശൂർ: വിരുന്നുകാരായി വന്നവർ വീട്ടുകാരാവുകയും വീട്ടുകാർ വേലക്കാരായി മാറുകയും ചെയ്ത അവസ്ഥയാണ് കേരളത്തിലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂനിയൻ സംഘടിപ്പിച്ച ശിവഗിരി മഹാസമാധി മന്ദിര ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. വിരുന്നുകാരായി എത്തിയ മുസ്ലിംകളും ക്രിസ്ത്യാനികളും ഉയർന്ന ഉദ്യോഗങ്ങളിലും ഭരണത്തിലും മേൽക്കൈ നേടിയപ്പോൾ ഈഴവരടക്കം ഹിന്ദു സമൂഹം വേലക്കാരുടെ സ്ഥിതിയിലേക്ക് മാറ്റപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ച ജനസംഖ്യാ നിയന്ത്രണ മാർഗങ്ങൾ രാജ്യതാൽപര്യം മുൻനിർത്തി ഹിന്ദു സമൂഹം ഏറ്റെടുത്തപ്പോൾ ക്രിസ്ത്യാനികളും മുസ്ലിംകളും വിശ്വാസം കൂട്ടുപിടിച്ച് മാറി നിന്നു. ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ പങ്കുവെക്കുമ്പോൾ ഹിന്ദുക്കളുടെ വിഹിതം കുറയുകയാണ്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ജാതി പറയുന്നുവെന്നാണ് ആക്ഷേപം. ജാതിയുടെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങളും മറ്റും നൽകുമ്പോൾ എങ്ങനെയാണ് ജാതി പറയാതിരിക്കുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശിവഗിരി മഠം ആലുവ അദ്വൈത ആശ്രമത്തിലെ ശിവസ്വരൂപാനന്ദ അധ്യക്ഷത വഹിച്ചു. ദമ്പതികൾക്കുള്ള പുസ്തകത്തിെൻറ പ്രകാശനം എസ്.എൻ ട്രസ്റ്റ് അംഗം പ്രീതി നടേശൻ നിർവഹിച്ചു. ഡോ.കെ.കെ. ഭാസ്കരൻ, സുഭാഷ് കരിയാട്ട് എന്നിവരെ ആദരിച്ചു. മണ്ണുത്തി യൂനിയൻ അഡ്മിനിസ്ട്രേറ്റർ ബ്രുഗുണൻ മനക്കലാത്ത്, സുബ്രഹ്മണ്യൻ പൊന്നൂക്കര, രാജേഷ് തിരുത്തോളി, കെ.കെ. ഗോപിനാഥൻ, ടി.ആർ.സി. ബോസ്, ഇ.കെ. സുധാകരൻ, ചിന്തു ചന്ദ്രൻ, സ്വർണലത, പി.എം. ജിമിത്ത്, ജിമോദ് പെരുംപറമ്പിൽ, ലാൽ ചക്കാമഠത്തിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.