കരൂപ്പടന്ന: കരൂപ്പടന്നയിൽ പെഴുംകാട് പള്ളിക്ക് സമീപം താമസിക്കുന്ന കല്ലിപറമ്പിൽ അഷറഫിെൻറ മകൻ റാഫിയുടെ(19) മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ ആരോപിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന കരൂപ്പടന്ന പെഴുംകാട് കല്ലിപ്പറമ്പിൽ അഷറഫിെൻറ മകൻ റാഫി കഴിഞ്ഞ ദിവസമാണ് മരിച്ചത്. കഴിഞ്ഞ മാസം 16 ന് ഉച്ചക്ക് 12 ന് വീട്ടിൽ ടി.വി കാണുകയായിരുന്ന റാഫിയെ ഒരു കൂട്ടുകാരൻ വന്ന് ഓട്ടോയിൽ കയറ്റി കൊണ്ട് പോയതായി റാഫിയുടെ മാതാവ് പറഞ്ഞു. അന്നുതന്നെ വൈകീട്ട് ഏേഴാടെയാണ് ആംബുലൻസിൽ ഗുരുതരാവസ്ഥയിൽ കിടക്കുന്ന മകനെ കണ്ടത്. ഉച്ചക്ക് വീട്ടിൽ നിന്ന് റാഫിയെ വിളിച്ചു കൊണ്ടു പോയത് മുതലുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു. കരൂപ്പടന്ന: റാഫി മരിക്കാനിടയായത് സദാചാര ഗുണ്ടകളുടെ മർദനമേറ്റാണെന്ന് കെ.പി.സി.സി സെക്രട്ടറിയും മുൻ എം.എൽ.എ യുമായ ടി. യു. രാധാകൃഷ്ണൻ ആരോപിച്ചു. റാഫിയെ മർദിച്ച മൻസൂറിനെയും ഷഫീക്കിനെയും ഉടൻ അറസ്്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ: റാഫിയുടെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പത്ത് ദിവസം മുമ്പ് ചീപ്പ് ചിറയിലുണ്ടായ ഡി.വൈ.എഫ്.ഐ സദാചാര ഗുണ്ടായിസത്തിനിരയായിരുന്നു റാഫിയെന്നും കമ്മിറ്റി ആരോപിച്ചു. കഞ്ചാവ് മാഫിയയുടെ ആക്രമണത്തിനിരയായ റാഫിയെ പിന്നീട് ഒന്നര കിലോമീറ്റർ അകലെയുള്ള അന്നിക്കര പാലത്തിന് സമീപം പുഴയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ പൊലീസ് മരണം ആത്മഹത്യയായി എഴുതിത്തള്ളാനുള്ള ശ്രമത്തിലാണ്. സത്യസന്ധമായി കേസ് അന്വേഷിക്കാൻ പൊലീസ് തയാറാകാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം അറിയിച്ചു. പ്രസിഡൻറ് കെ.ഐ. നജീബ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.