മഹിള കോൺഗ്രസ് പ്രതിഷേധം

തൃശൂർ: വടക്കാഞ്ചേരി നഗരസഭയിലെ മുണ്ടത്തിക്കോട് കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്സണും മഹിള കോൺഗ്രസ് പ്രവർത്തകയും പട്ടികജാതിക്കാരിയുമായ ധന്യ മുരളിയെ സി.പി.എം കൗൺസിലർമാർ ആക്രമിച്ചതിൽ മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. മർദിച്ചവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ െപാലീസ് തയാറാകണം. സ്ത്രീകൾക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത അവസ്ഥയിലേക്ക് എൽ.ഡി.എഫ് ഭരണം തരംതാഴ്ന്നുവെന്നും മഹിള കോൺഗ്രസ് കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് ലീലാമ്മ തോമസ് അധ്യക്ഷത വഹിച്ചു. സി.ബി. ഗീത, വനജ ഭാസ്കരൻ, ചന്ദ്രിക ശിവരാമൻ, കെ.എസ്. തങ്കമണി , ടി. നിർമല, ജിന്നി ജോയ്, സത്യഭാമ, മേഴ്സി ജോൺ, ലീല രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.