ചാവക്കാട്: തൈക്കാട് മദ്യവില്‍പനശാല പൂട്ടണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍, പാവറട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പൊതുമരാമത്ത് െറസ്റ്റ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷന്‍ പരിസരത്ത് പൊലീസ് തടഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി. ബലറാം ഉദ്ഘാടനം ചെയ്തു. തൈക്കാട് മദ്യവില്‍പനശാല തുടങ്ങാന്‍ അനുമതി നല്‍കിയ കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ രാജിവെക്കണമെന്ന് ബലറാം ആവശ്യപ്പെട്ടു. പ്രദേശത്തെ ജനങ്ങള്‍ എം.എല്‍.എയെ നേരില്‍ കണ്ട് നിവേദനം നല്‍കിയിട്ടും സ്ഥലം സന്ദര്‍ശിക്കാന്‍പോലും തയാറാകാത്തതില്‍ ജനങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. വേണ്ടിവന്നാല്‍ മദ്യശാല പൂട്ടിക്കാനുള്ള സമരം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഏറ്റെടുക്കുമെന്നും ബലറാം പറഞ്ഞു. പാവറട്ടി ബ്ലോക്ക് പ്രസിഡൻറ് എ.ടി. സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡൻറ് ആര്‍. രവികുമാര്‍, ഡി.സി.സി ഭാരവാഹികളായ വി. വേണുഗോപാല്‍, പി.കെ. രാജന്‍, ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ആേൻറാ തോമസ്, മണ്ഡലം പ്രസിഡൻറുമാരായ ഒ.കെ.ആര്‍. മണികണ്ഠന്‍, ജോയ് ചെറിയാന്‍, സി.വി. കുര്യാക്കോസ്, ജമാല്‍, കെ.എം. അബ്ദുൽ ജബാര്‍ എന്നിവര്‍ സംസാരിച്ചു. ഷൈലജ ദേവന്‍, കൗണ്‍സിലര്‍മാരായ ബാബു പി. ആളൂര്‍, ജലീല്‍ പണിക്കവീട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചാവക്കാട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തിെൻറ പശ്ചാത്തലത്തില്‍ സി.ഐ കെ.ജി. സുരേഷ്, എസ്.ഐ എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.