എ.ബി.വി.പി മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

പാവറട്ടി: വിനായകി​െൻറ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബുധനാഴ്ച ഉച്ചയോടെ എ.ബി.വി.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. സ്റ്റേഷൻ പരിസരത്ത് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് പിടിച്ച് കുലുക്കുന്നതിനിടെ ലാത്തികൊണ്ടടിെച്ചന്ന് ആരോപിച്ചാണ് പൊലീസുമായി ഏറ്റുമുട്ടിയത്. ജില്ല കമ്മിറ്റിയംഗവും എസ്.എൻ കോളജ് വിദ്യാർഥിയുമായ ചെന്ത്രാപ്പിന്നി അഭിലാഷിനാണ് മർദനമേറ്റതായി പറയുന്നത്. അഭിലാഷിനെ മുല്ലശ്ശേരി ബ്ലോക്ക് ആശുപത്രിയിൽ പരിശോധിച്ച് വീട്ടിലെത്തിച്ചു. മുല്ലശ്ശേരി സ​െൻററിൽനിന്ന് ആരംഭിച്ച മാർച്ച് ജില്ല കമ്മിറ്റി കൺവീനർ പി.ആർ. അജിത്ത് ഉദ്ഘാടനം ചെയ്തു. കെ. വിഷ്ണു അധ്യക്ഷത വഹിച്ചു. കെ.പി. ഗോവിന്ദ്, ശ്രീഹരി തൃപ്രയാർ എന്നിവർ സംസാരിച്ചു. ഗുരുവായൂർ എ.സി.പി, സി.െഎ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.