സ്വകാര്യവ്യക്തിയുടെ വാശി കൈവരിയില്ലാത്തത് അപകടമുണ്ടാക്കുന്നു നവീകരണ പദ്ധതികൾ ആവിഷ്കരിച്ചിട്ടും നടപ്പിലാക്കാനാവുന്നില്ല തൃശൂർ: കുരിയച്ചിറക്ക് സമീപം ഒരേക്കറോളം . റോഡിനോട് ചേർന്ന ഈ കുളത്തിന് കൈവരിയില്ലാത്തതിനാൽ അപകടം പതിവാണ്. നെഹ്റു നഗറിൽ മണലിപ്പാടം റോഡിലുള്ള വിശാലമായ പൊട്ടക്കുളമാണ് നശിക്കുന്നത്. കുളത്തിനോട് ചേർന്ന് സ്ഥലമുള്ള സ്വകാര്യ വ്യക്തിയുടെ പിടിവാശിയാണ് കുളത്തിെൻറ നവീകരണം തടസ്സപ്പെടുത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ജില്ല മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടും കുളത്തിെൻറ നവീകരണം നടത്താൻ കോർപറേഷന് ഇതുകാരണം കഴിഞ്ഞിട്ടില്ല. ഒരേക്കറോളം വിസ്തൃതിയുണ്ടായിരുന്ന കുളം കൈയേറ്റത്തിലൂടെ ചെറുതായിട്ടുണ്ടെന്നും ഇത് അളന്നശേഷം മതി നവീകരണമെന്നുമാണ് സ്വകാര്യവ്യക്തിയുടെ പിടിവാശി. ഏറെ അപകടമുണ്ടാക്കുന്ന റോഡിനോട് ചേർന്ന ഭാഗത്തെ കൈവരി നിർമിക്കാൻപോലും ഇതിെൻറ പേരിൽ സമ്മതിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. പ്രദേശത്തെ ജലലഭ്യതക്ക് ഏറെ സഹായകരമാവുന്നതാണ് പൊട്ടക്കുളം. കടുത്ത വരൾച്ചയെ അഭിമുഖീകരിച്ച ഇക്കഴിഞ്ഞ വേനലിൽ പോലും കുളത്തിലെ വെള്ളം കുറഞ്ഞിരുന്നില്ല. സ്വകാര്യവ്യക്തിയുടെ എതിർപ്പിനെ തുടർന്ന് ഏറെക്കാലമായി ഉപയോഗിക്കാതിരിക്കുന്ന കുളം ഇപ്പോൾ പ്ലാസ്റ്റിക്കും ജന്തുജാലങ്ങളുടെ മൃതദേഹങ്ങളടക്കമുള്ള മാലിന്യങ്ങൾ കുളത്തിൽ കൊണ്ടുവന്നിട്ടും നശിക്കുകയാണ്. വൻ ദുർഗന്ധമാണ് ഇവിടെയെന്ന് നവീകരണം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച പ്രദേശവാസി ജോയി പറയുന്നു. നെഹ്റു നഗർ മണലിപ്പാടം റോഡിനോട് ചേർന്നാണ് കുളമെന്നതിനാൽ കുട്ടികളുൾപ്പെടെ ദിനവും ഈ വഴിയിലൂടെ സഞ്ചരിക്കുന്നത് നിരവധിയാളുകളാണ്. ഇടക്കിടെ കാൽവഴുതി വീണും വാഹനങ്ങൾ തെന്നിയിറങ്ങിയും അപകടങ്ങളുമുണ്ടാകുന്നു. 27 ലക്ഷം കുളം നവീകരണത്തിനായി കോർപറേഷൻ വകയിരുത്തി പ്രവൃത്തികളിലേക്ക് കടന്നുവെങ്കിലും ഇതിനിെട പ്രവൃത്തികൾക്കെത്തിയവർക്ക് നേരെ ഭീഷണിയുമുയർത്തിയതോടെ പ്രവൃത്തികൾ നിലച്ചു. അതിന് മുമ്പ് രണ്ടുതവണ നവീകരണത്തിനായി കൊണ്ടുവന്നിട്ട അസംസ്കൃത വസ്തുക്കൾ നശിക്കുകയും തിരികെ കൊണ്ടുപോവേണ്ടിയും വന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. നഗരത്തിൽ അയ്യന്തോൾ തൃക്കുമാരംകുടം, പുതൂർക്കര എട്ടുകുളം, ചേറൂർ കുളം തുടങ്ങി നാശങ്ങളിലായി കിടന്നിരുന്ന കുളങ്ങളെ നവീകരണം പൂർത്തിയാക്കി കോർപറേഷൻ വീണ്ടെടുത്തിരിക്കുമ്പോഴാണ് സ്വകാര്യവ്യക്തിയുടെ എതിർപ്പുമൂലം പ്രദേശത്തിനാകെ ഉപയോഗപ്പെടേണ്ട ജലസമൃദ്ധി നശിക്കുന്നത്. 70,000 രൂപക്ക് കമ്പിവേലി കെട്ടി സംരക്ഷിക്കുന്നതിനുള്ള പദ്ധതി തയാറായിട്ടുണ്ടെന്നും, ഉടൻ നടപടികളിലേക്ക് കടക്കുമെന്നും എതിർപ്പുയർത്തുന്ന വ്യക്തിക്കെതിരെ കോടതിയെ സമീപിക്കുമെന്നും പ്രദേശത്തെ കൗൺസിലർ ഷോമി ഫ്രാൻസിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.