തൃശൂർ: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. രാമവർമപുരം എ.ആർ ക്യാമ്പിലെ സീനിയർ സി.പി.ഒ ജോർജ് വർഗീസിനെയാണ് കമീഷണർ ടി. നാരായണൻ സസ്പെൻഡ് ചെയ്തത്. പുത്തൂർ സ്വദേശി നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചിെൻറ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പൊലീസുകാരില്ലാത്ത വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ജോർജ് മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.