നിരീക്ഷണ കാമറക്ക് പിന്നാലെ ഗതാഗതകുരുക്ക് അറിയാനും സംവിധാനം ഒരുക്കുന്നു

തൃശൂർ: നഗരക്കുരുക്ക് ഇനി ബസ് ഷെൽട്ടറുകളിൽ അറിയാം. നഗര സുരക്ഷക്ക് സി.സി ടി.വി കാമറകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിനൊപ്പമാണ് തൃശൂരിെന സ്മാർട്ടാക്കാനുള്ള മറ്റൊരു ശ്രമത്തിന് കൂടി കോർപറേഷൻ പദ്ധതി ഒരുക്കിയിരിക്കുന്നത്. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിലായി അഞ്ച് കോടി െചലവിൽ 250 ഓളം സി.സി ടി.വി കാമറ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. സ്വകാര്യ സംരംഭകർ ഇതിനായി പണം മുടക്കാമെന്ന് കോർപറേഷനെ അറിയിക്കുകയും ചെയ്തു. പൊലീസിനാണ് ഇതി​െൻറ നടത്തിപ്പ് ചുമതല. സി.സി.ടി.വി നിരീക്ഷണം മുഴുവൻ സമയം വരുന്നതോടെ നഗരത്തിലെ എല്ലാ സംഭവങ്ങളും പൊലീസിന് അറിയാനാവും. സ്വതവേ തിരക്കിലാണ് നഗരമെന്നതിനാൽ, കാമറ നിരീക്ഷണത്തിലൂടെ ഗതാഗതക്കുരുക്കിനെ കൂടി നിയന്ത്രിക്കാൻ കാമറയെ ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്. ഇതനുസരിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും പ്രധാനപ്പെട്ട മറ്റ് കേന്ദ്രങ്ങളിലും ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ച് ഗതാഗതക്കുരുക്കിനെ പൊതുജനങ്ങളെ അറിയിക്കാനാവും. അങ്ങനെയെങ്കിൽ ഈ വഴി യാത്ര ചെയ്യേണ്ടയാൾക്ക് മറ്റ് വഴികളെ തെരഞ്ഞെടുക്കാൻ ഇത് സഹായകരമാവും. ഇതോടൊപ്പം നഗരത്തിൽ സർവിസ് നടത്തുന്ന വാഹനങ്ങൾക്ക് സ്വകാര്യ ബസുകൾ, ഓട്ടോ ടാക്സികൾ എന്നിവക്ക് ചിപ്പ് സ്ഥാപിച്ച് നിരീക്ഷണം നടത്തും. വാഹനങ്ങളെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ഇതിലൂടെ പൊലീസിന് ലഭിക്കും. കൂടാതെ, ചിപ്പിലൂടെ ഈ തിരക്കിനെ കുറിച്ചുള്ള സിഗ്നൽ ഈ വാഹനങ്ങൾക്കും ലഭ്യമാക്കാനാവുന്നതും പരിശോധിക്കും. സ്വകാര്യ ബസുകൾ സമയം പാലിക്കുന്നുണ്ടോയെന്നും, സ്പോട്ട് പാർക്കിങ് സംബന്ധിച്ച വിവരങ്ങളും ചിപ്പിലൂടെ പൊലീസിന് അറിയാനാവും. കമീഷണറുടെ പുതിയ ഓഫിസ് കെട്ടിടമാണ് ഇതിനായി കോർപറേഷനും പൊലീസും തിരഞ്ഞെടുത്തിരിക്കുന്നത്. കൺട്രോൾ റൂം മുഖേന കാമറകളുടെ നിരീക്ഷണവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.