ചിറ്റിലപ്പിള്ളി: െഎ.ഇ.എസ് എൻജിനീയറിങ് കോളജിൽ ഒന്നാംവർഷ ബി.ടെക്, എം.ടെക് വിദ്യാർഥികൾക്ക് നടത്തി. അടാട്ട് പഞ്ചായത്ത് പ്രസിഡൻറ് വി.ഒ. ചുമ്മാർ മുഖ്യാതിഥിയായിരുന്നു. െഎ.ഇ.എസ് പ്രസിഡൻറ് കെ.പി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. അബ്ദുൽ ഗഫൂർ, സീനിയർ സെക്രട്ടറി എൻ.കെ. ഉമ്മർ, എം.എസ്. ജലീൽ, പ്രിൻസിപ്പൽ ഡോ. വി.എസ്. പ്രദീപൻ എന്നിവർ സംസാരിച്ചു. കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി ഡോ. ബ്രില്ലി സംഗീത നന്ദി പറഞ്ഞു. റേഷൻ കാർഡ് വിതരണം തൃശൂർ: താലൂക്കിലെ അവണൂർ പഞ്ചായത്തിൽ ഉൾപ്പെട്ടവർക്കുള്ള റേഷൻ കാർഡുകൾ ബുധനാഴ്ച പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വിതരണം ചെയ്യും. അറിയിപ്പ് അടാട്ട്: പഞ്ചായത്ത് ലൈഫ് മിഷൻ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂരഹിത, ഭവന രഹിതരുെടയും ഭൂമിയുള്ള ഭവനരഹിതരുടെയും കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പൊതുജനങ്ങൾക്ക് പരിശോധിക്കാം. പത്തിനുള്ളിൽ പരാതി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.