കൊടുങ്ങല്ലൂർ: പാർക്കിങ് ഫീസ് നിർത്തലാക്കിയില്ലെങ്കിൽ കൊടുങ്ങല്ലൂർ മുഗൾ മാളിലെ സിനിമ തിയറ്റർ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കാൻ നഗരസഭ കൗൺസിൽ തീരുമാനം. പാർക്കിങ് ഫീസ് നിർത്തി ഏഴ് ദിവസത്തിനകം വിവരം രേഖാമൂലം അറിയിക്കാത്ത പക്ഷം നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച നോട്ടീസ് നഗരസഭ അധികൃതർ കൈമാറി. മാളിലെ പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പണം ഇൗടാക്കുന്നതായി നഗരസഭക്ക് പരാതി ലഭിച്ചിരുന്നു. മാളിൽ സിനിമ പ്രദർശനം ആരംഭിച്ചതോടെ പരാതി കൂടുകയും ചെയ്തു. റോഡരികിൽ പാർക്കിങ് വർധിക്കുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ പാർക്കിങ് ഫീസ് നിർത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതർ മാൾ അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിന് തൃപ്തികരമായ മറുപടിയല്ല ലഭിച്ചതേത്ര. മാത്രമല്ല, ഫീസ് വാങ്ങുന്നത് തുടരുകയും ചെയ്തു. ബുധനാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ഇതിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. ഇൗ സാഹചര്യത്തിലാണ് ലൈസൻസ് റദ്ദാക്കാനുള്ള നഗരസഭ കൗൺസിലിെൻറ െഎകകണ്ഠ്യേനയുള്ള തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ചെയർമാൻ സി.സി. വിപിൻചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.