കൊടുങ്ങല്ലൂർ: കൂളിമുട്ടം പൊക്ലായിയിൽ മദ്യശാല സ്ഥാപിക്കുന്നതിനെതിരായ സമരം ശക്തിപ്പെടുത്തി സമരസമിതി. മദ്യശാല സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന കെട്ടിടത്തിൽ അറ്റകുറ്റപ്പണി ആരംഭിച്ചതോടെയാണ് സമരം ശക്തമാക്കിയത്. കെട്ടിട ഉടമയുടെ നീക്കത്തിനെതിരെ വ്യാഴാഴ്ച പ്രദേശത്ത് പ്രതിഷേധ പ്രകടനം അരങ്ങേറി. സമരസമിതി ഭാരവാഹികളും ജനപ്രതിനിധികളും നേതാക്കളും പ്രകടനത്തിൽ അണിനിരന്നു. പൊക്ലായിയിൽ മദ്യശാല സ്ഥാപിക്കാൻ ഒരുക്കം നടത്തുന്ന കെട്ടിടത്തിന് മുന്നിൽ റോഡരികിൽ ആരംഭിച്ച സമരം 26 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനിടെയാണ് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ച് കെട്ടിടത്തിൽ മുന്നൊരുക്കം ആരംഭിച്ചിട്ടുള്ളത്. മേയ് രണ്ടിന് ബഹുജന കൺെവൻഷനിൽ സാമൂഹിക സാംസ്കാരിക, സന്നദ്ധ സംഘടനകളെ പെങ്കടുപ്പിക്കാൻ തീരുമാനിച്ചു.പഞ്ചായത്ത് അംഗങ്ങളായ ഒാമന സദാശിവൻ, ഹേമലത ഗോപാലൻ, സി.എസ്. രവീന്ദ്രൻ, പി.എൻ. ബാലകൃഷ്ണൻ, ഒ.എ. ജെൻട്രിൻ, ഇ.കെ.ബിജു, സാജുദ്ദീൻ, പി.കെ.രാജൻ, കെ.കെ. കൃഷ്ണൻകുട്ടി, പി.എൻ. ഉണ്ണികൃഷ്ണൻ, റഫീഖ് കാതിക്കോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.