തൃശൂർ: പുത്തൂര്‍ പഞ്ചായത്തിലെ മരത്താക്കരയില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ഡിസ്ട്രിക്ട് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ പ്രസിഡൻറ് തൊഴില്‍ തട്ടിപ്പ് നടത്തിയെന്നും മോശമായി പെരുമാറിയെന്നും ജീവനക്കാരിയുടെ പരാതി. സംഘം പ്രസിഡൻറ് ജോയ് കാട്ടൂക്കാരനും ഭരണസമിതിയംഗവും ജോലിനല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ പണം തിരികെ നൽകുന്നില്ലെന്ന് മുൻജീവനക്കാരി സ്വപ്ന വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബാങ്കില്‍ സെക്രട്ടറിയുടെ തസ്തിക ഒഴിവുണ്ടെന്നും, ഒരു ലക്ഷം തന്നാല്‍ ജോലി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഇതുപ്രകാരം 2015ല്‍ സെക്യൂരിറ്റി തുകയായി ഒരു ലക്ഷം രൂപ നല്കി ജോലിയില്‍ പ്രവേശിച്ചു. തന്നോട് അശ്ലീലമായി പെരുമാറിയതിനെത്തുടർന്ന് വൈകാതെതന്നെ ജോലിയിൽനിന്ന് രാജിവെച്ചു. സെക്യൂരിറ്റി തുക തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ടപ്പോൾ, പ്രസിഡൻറ് തന്നെ ദേഹോപദ്രവം ഏൽപിെച്ചന്നും സ്വപ്ന പറഞ്ഞു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തനിക്കുമുമ്പ് നിരവധി യുവതികളെ ഇത്തരത്തില്‍ പീഡിപ്പിച്ചതായും പണം തട്ടിയതായും അറിയുന്നത്. തുടര്‍ന്ന് ഒല്ലൂര്‍ പൊലീസിലും വനിതാ പൊലീസ് സ്റ്റേഷനിലും പരാതിനല്‍കി. കേസെടുത്തെന്ന് വ്യക്തമായതോടെ, പ്രസിഡൻറിെൻറ നിര്‍ദേശപ്രകാരം ബോർഡ് അംഗം സുമ ശ്യാംകുമാർ തെൻറ ഭര്‍ത്താവിനെതിരെ ഈസ്റ്റ് പൊലീസില്‍ കള്ളപ്പരാതി നല്കിയിരിക്കയാണെന്നും സ്വപ്ന പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭര്‍ത്താവ് കൃഷ്ണകുമാറും പങ്കെടുത്തു. അതേസമയം യുവതി ഉന്നയിച്ച ആരോപണം അവാസ്തവമാണെന്ന് ജോയ് കാട്ടൂക്കാരൻ പറഞ്ഞു. ഇവർ ഇവിടെ താൽകാലികമായാണ് ജോലി ചെയ്തിരുന്നത്. സെക്രട്ടറി തസ്തികക്കാവശ്യമായ യോഗ്യത ഇവർക്കില്ല. സെക്യൂരിറ്റി തുകയൊന്നും വാങ്ങിയിട്ടുമില്ല. ജോലിക്ക് കയറി ഒരാഴ്ച്ച പിന്നിട്ടപ്പോൾ ഭാർത്താവിെൻറ ജോലി സ്ഥലത്തേക്ക് പോവുകയാണെന്ന് പറഞ്ഞു. തുടർന്ന് ഒരുമാസം കഴിഞ്ഞ് രാജിവെക്കുകയും ചെയ്തു. അവിടെ ജോലിചെയ്തിരുന്ന മറ്റൊരു ജീവനക്കാരി സെക്യൂരിറ്റി തുക നൽകണമെന്നാവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നു. ഇൗകേസിലാണ് അവർ കക്ഷിചേർന്നത്. മുമ്പ് പൊലീസിൽ നൽകിയ പരാതിയിലൊന്നും ദേഹോപദ്രവമേൽപിച്ചതായി പറയുന്നില്ലെന്നും ജോയ് കാട്ടൂക്കാരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.