പാ​ർ​ക്ക്​ റോ​ഡി​ൽ മ​ദ്യ​ശാ​ല​ക്ക്​ നീ​ക്കം: നാ​ട്ടു​കാ​ർ സ​മ​ര​ത്തി​െ​നാ​രു​ങ്ങി​

കൊടുങ്ങല്ലൂർ: നഗരത്തിൽ പൂട്ടിയ കൺസ്യൂമർ ഫെഡിെൻറ വിദേശ മദ്യശാല പാർക്ക് റോഡിൽ മുസ്രിസ് ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ. ജനകീയ കൂട്ടായ്മ രൂപവത്കരിച്ച് പ്രദേശവാസികൾ മദ്യശാലക്കെതിരെ രംഗത്തെത്തി. നഗരത്തിൽ പൂട്ടുന്ന മദ്യശാല ഇവിടെ സ്ഥാപിക്കാൻ മുേമ്പ ആലോചന നടന്നിരുന്നു. എന്നാൽ, പിന്നീട് മറ്റ് സ്ഥലങ്ങളിലേക്ക് ബന്ധപ്പെട്ടവരുടെ ശ്രദ്ധ തിരിയുകയായിരുന്നു. ഇതിനുശേഷം പലയിടങ്ങളിലും മദ്യശാല സ്ഥാപിക്കാൻ ശ്രമം നടെന്നങ്കിലും വിജയം കണ്ടില്ല. ഒടുവിലാണ് മുസ്രിസ് ബസ് സ്റ്റാൻഡിന് കിഴക്ക് മദ്യശാല കൊണ്ടുവരാൻ ശ്രമമുള്ളതായി നാട്ടുകാർക്ക് സൂചന ലഭിച്ചത്. ഇതോടെയാണ് നാട്ടുകാർ യോഗം കൂടിയതെന്ന് കൗൺസിലർ രേഖ സൽപ്രകാശ് പറഞ്ഞു. പ്രദേശത്തെ സമാധാന ജീവിതം തകർക്കുമെന്ന സാഹചര്യത്തിൽ മദ്യശാല അനുവദിക്കരുതെന്നും കൂട്ടായ്മ തീരുമാനിച്ചു. വിവേകാനന്ദ കേന്ദ്രം ഡയറക്ടർ ഡോ. ലക്ഷ്മീകുമാരി ഉദ്ഘാടനം െചയ്തു. കൗൺസിലർ പാർവതി സുകുമാരൻ അധ്യക്ഷത വഹിച്ചു. ഫാദർ ജീസൺ, എൻ.എൻ. ബാബു, കെ.ആർ. വിദ്യാസാഗർ, കെ.ബി. സതീഷ്കുമാർ, പുരുഷോത്തമൻ, ശിവശങ്കരൻ, ബിനീഷ്, ഡോ. ആശാലത, പ്രഭുമാഷ് എന്നിവർ സംസാരിച്ചു. കൗൻസിലർമാരായ പാർവതി സുകുമാരൻ (ചെയർ.), രേഖ സൽപ്രകാശ് (കൺ.) എന്നിവരുടെ നേതൃത്വത്തിൽ കർമസമിതിക്കും രൂപം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.