ഗ​വ. ചി​ൽ​ഡ്ര​ൻ​സ് ഹോം: ​കു​ട്ടി​ക​ൾ​ക്കു​ള്ള പ​ണം ത​ട്ടി​യെ​ടു​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​ർ

തൃശൂർ: രാമവർമപുരം ചിൽഡ്രൻസ് ഹോമിൽ കുട്ടികളുടെ പരിചരണത്തിനും സംരക്ഷണത്തിനുമായുള്ള ഫണ്ട് വഴിവിട്ട് തട്ടിയെടുത്തത് ഉദ്യോഗസ്ഥർ. അക്കൗണ്ടൻറ് ജനറൽ ഓഡിറ്റിങ്ങിൽ തന്നെയാണ് ഗുരുതര കണ്ടെത്തലുകളുള്ളത്. ചിൽഡ്രൻസ് ഹോമിൽ 2015-16 സാമ്പത്തിക വർഷത്തിൽ 97.97 ലക്ഷം െചലവിട്ടുവെന്ന് ഓഡിറ്റിങ്ങിന് നൽകിയ കണക്കിലുണ്ട്. പക്ഷേ, എന്തിന് െചലവിട്ടു, എങ്ങനെ െചലവായി, എന്നതിനുള്ള രേഖകളൊന്നും സമർപ്പിച്ചിട്ടില്ല. 100 കുട്ടികളെ അധിവസിപ്പിക്കാൻ കഴിയുന്ന ജീവനക്കാരടക്കമുള്ളവരുടെ സൗകര്യങ്ങൾ ചിൽഡ്രൻസ് ഹോമിന് ഉണ്ടെന്നിരിേക്ക, 37 കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. ഇതിൽത്തന്നെ നാലുപേരെ ചെന്നായ്പ്പാറയിലെ മറ്റൊരു കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. അടുക്കളയുൾപ്പെടെയുള്ള മെസ് സൗകര്യങ്ങളും ആവശ്യത്തിനുള്ള തുകയും അനുവദിക്കുന്നുണ്ടെങ്കിലും ഇത് ഉപയോഗപ്പെടുത്തുന്നില്ല. ഇതിന് ഒബ്സർവേഷൻ ഹോമിൽനിന്നുമാണ് എത്തിക്കുന്നത്. പക്ഷേ, ഒരു കോടിയോളം െചലവിട്ടതായി കണക്കുകളിലുണ്ട്. ചെക്ക്, കാഷ്ബുക്ക്, പാസ്ബുക്ക് എന്നിവയുൾപ്പെടെ കൈവശം വെക്കേണ്ടത് സൂപ്രണ്ടാണെന്നിരിേക്ക, 2014 കാലയളവ് മുതലുള്ള സൂപ്രണ്ടിന് ഇതേക്കുറിച്ചൊന്നും വ്യക്തതയില്ലാതെയും അന്വേഷിക്കാതെയും സ്ഥാപനം നടന്നിരുന്നത് രണ്ടര വർഷത്തോളം. സൂപ്രണ്ട് ഒപ്പുവെച്ച ചെക്ക് ഉപയോഗിച്ച് ബാങ്കിൽനിന്ന് ക്ലർക്ക് പിൻവലിച്ചത് 10.54 ലക്ഷം. അക്കൗണ്ടിൽനിന്ന് തുക പൂർണമായും പിൻവലിച്ചിട്ടും സൂപ്രണ്ട് അറിഞ്ഞില്ല. 1.35 ലക്ഷം ക്ലർക്ക് നേരിട്ട് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുമുണ്ട്. സാധാരണയായി 5000 രൂപക്ക് മുകളിൽ നേരിട്ടുള്ള കറൻസി ഇടപാടുകൾ പാടില്ലെന്നിരിക്കെ‍യാണ്, തുക പിൻവലിക്കുകയും നിക്ഷേപിക്കുകയും ചെയ്തിരിക്കുന്നത്. പുറത്തുനിന്നുള്ള പരാതിയെത്തിയപ്പോഴാണ് ഇക്കാര്യത്തിൽ സൂപ്രണ്ട് അന്വേഷിച്ചത്. ഇതുസംബന്ധിച്ച് ക്ലർക്കിൽനിന്ന് സൂപ്രണ്ടിന് നൽകിയ വിശദീകരണമാണ് ഏറെ രസകരം. സ്ഥാപനത്തിന് അനുവദിച്ചിരുന്ന തുകകളിൽനിന്ന് താൻ ഇനം മാറ്റി തുകയെടുക്കുകയായിരുന്നുവെന്നും ഇത് സാമ്പത്തിക ക്രമക്കേടായതായി മനസ്സിലാക്കുന്നുവെന്നും ഖേദപ്രകടനം നടത്തുന്നുവെന്നും തെറ്റ് പറ്റിയതിന് സൂപ്രണ്ട് മാപ്പ് നൽകണമെന്നുമുള്ളതാണ് വിശദീകരണവും മാപ്പപേക്ഷയും. ജീവനക്കാർക്ക് ശമ്പളം നൽകാൻ താൻ മറ്റ് ചിലരിൽനിന്ന് സംഘടിപ്പിച്ചാണ് നൽകിയതെന്നും വിശദീകരണത്തിൽ പറയുന്നു. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടും ഇക്കാര്യങ്ങൾ കലക്ടർ, എ.ഡി.എം, ജില്ല മജിസ്ട്രേറ്റ്, സാമൂഹികനീതി വകുപ്പ്, വിജിലൻസ് എന്നിവിടങ്ങളിൽ അറിയിക്കാതിരുന്നത് ഗുരുതര വീഴ്ചയായും കണ്ടെത്തിയിട്ടുണ്ട്. വിവരങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യാതിരുന്നത് ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ സൂപ്രണ്ട് സഹായിച്ചതാണെന്ന ആക്ഷേപവുമുണ്ട് ജീവനക്കാർക്കിടയിൽ. ഇതിനിടെ, സംഭവത്തിൽ വകുപ്പുതല അന്വേഷണവും സാമൂഹിക നീതി വകുപ്പ് തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.