ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട​ൽ പ​ട്ടി​ക​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ സ്​​ഥാ​പ​ന​ങ്ങ​ൾ

തൃശൂര്‍: അടാട്ട് ഫാര്‍മേഴ്സ് ബാങ്കിന് പിന്നാലെ ജില്ലയിൽ കൂടുതൽ സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതികൾ പിരിച്ചുവിടാൻ നീക്കം. ജില്ല സഹകരണ ആശുപത്രി, തൃശൂർ കോഓപറേറ്റിവ് കോളജ്, ഇരിങ്ങാലക്കുട ടൗണ്‍ കോപറേറ്റിവ് ബാങ്ക് എന്നിവയുടെ ഭരണസമിതികളാണ് പിരിച്ചുവിടാനുള്ള പട്ടികയിലുള്ളത്. ഇതോടൊപ്പം തൃശൂർ മൊത്തവ്യാപാര സഹകരണ സംഘം ഏറ്റെടുക്കാനും ആലോചിക്കുന്നുണ്ടേത്ര. കോൺഗ്രസ് നേതാവ് ടി.കെ. പൊറിഞ്ചുവാണ് ജില്ല സഹകരണ ആശുപത്രി പ്രസിഡൻറ്. കോഒാപറേറ്റിവ് കോളജ് ഭരണത്തിന് നേതൃത്വം നൽകുന്നത് മുൻ മന്ത്രി കെ.പി. വിശ്വനാഥനാണ്. കെ.പി.സി.സി സെക്രട്ടറി എം.പി. ജാക്സണാണ് ഇരിങ്ങാലക്കുട ടൗണ്‍ കോഒാപറേറ്റിവ് ബാങ്ക് പ്രസിഡൻറ്. അതേസമയം, അടാട്ട് ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്തതിനെതിരെ അനിൽ അക്കര എം.എൽ.എ നടത്തിയ സമരം കോൺഗ്രസിൽ ഉണ്ടാക്കിയ ഭിന്നത രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ വീഴ്ച വന്നുവെന്നാണ് സി.പി.എം വിലയിരുത്തൽ. അനിൽ അക്കരയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനവും ബാങ്ക് എം.ഡി ചെയർമാനായ സ്വകാര്യ സ്ഥാപനവും ബാങ്കിനെ ഉപയോഗിച്ച് നടത്തിയ ക്രമക്കേടുകൾ ജനത്തിനിടയിൽ വേണ്ടത്ര വിശദീകരിക്കാനായില്ലെന്ന് പാർട്ടി കരുതുന്നു. കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘം പിരിച്ചുവിട്ടതിലുള്ള പ്രതിഷേധം ഇപ്പോഴും ഒതുങ്ങിയിട്ടില്ല. ഇൗ സാഹചര്യത്തിൽ കൂടുതല്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധം ശക്തമാക്കുമെന്ന ആശങ്ക പാർട്ടിക്കും സര്‍ക്കാറിനുമുണ്ട്. ഇതിനിടെ, ജില്ല സഹകരണ ബാങ്കുകള്‍ ഏറ്റെടുത്ത് അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാക്കിയതോടെ സഹകരണ മേഖലയില്‍ സ്തംഭനാവസ്ഥയാണ്. ജില്ല ബാങ്കിലും പ്രാഥമിക സഹകരണ സംഘങ്ങളിലും വായ്പാവിതരണത്തിൽ കുറവുണ്ടായതായി ജീവനക്കാർ പറയുന്നു. ദൈനംദിന പ്രവൃ-ത്തികളുടെ ചുമതലയും മേൽനോട്ടവുമാണ് അഡ്മിനിസ്ട്രേറ്റർക്കുള്ളത്. വായ്പ സംബന്ധിച്ച് ഭരണസമിതി ൈകക്കൊള്ളുന്ന വിധമുള്ള തീരുമാനമെടുക്കാൻ കഴിയാത്തതാണ് കാരണം. സഹകരണ ബാങ്കുകളിലെ പണം കിഫ്ബിയിലേക്ക് മാറ്റുമെന്ന ഊഹാപോഹം പ്രചരിക്കുന്നതിനാൽ സഹകരണ സംഘങ്ങൾ കരുതലോടെയാണ് നീങ്ങുന്നത്. സര്‍ക്കാര്‍ തീരുമാനം വ്യക്തമായശേഷം കൂടുതല്‍ വായ്പ അനുവദിച്ചാല്‍ മതിയെന്നാണ് സംഘങ്ങളുടെ നിലപാട്. ജില്ല സഹകരണ ബാങ്കുകളില്‍നിന്ന് ഇപ്പോള്‍ത്തന്നെ സര്‍ക്കാര്‍ വിവിധ ആവശ്യങ്ങൾക്ക് പണം വാങ്ങിയിട്ടുണ്ട്. കൂടുതല്‍ തുക ട്രഷറിയിലേക്കോ കിഫ്ബിയിലേക്കോ മാറ്റാനാണ് നീക്കം. ഇത് താേഴത്തട്ടില്‍ വായ്പക്കുള്ള പണലഭ്യത കുറക്കുമെന്ന ആശങ്കയും പ്രകടമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.