ഇരിങ്ങാലക്കുട: ഭരണസ്വാധീനം ഉപയോഗിച്ച് സഹകരണ മേഖല പിടിച്ചെടുക്കാൻ സി.പി.എം ശ്രമം ആരംഭിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി. ഇതിെൻറ ഭാഗമായാണ് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക്, ഇരിങ്ങാലക്കുട സഹകരണ ആശുപത്രി എന്നിവയുടെ പ്രവർത്തനങ്ങളെകുറിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്. കോൺഗ്രസിനെയും നേതാക്കെളയും അപമാനിക്കാൻ ശ്രമിക്കുന്ന സി.പി.എമ്മിെൻറ കുത്സിത പ്രവർത്തനങ്ങളിൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ജനാധിപത്യ രീതിയിൽ ഭരണം കൈയാളുന്ന സഹകരണ സ്ഥാപനങ്ങളെ തെരഞ്ഞെടുപ്പിലൂടെ പിടിച്ചെടുക്കാൻ ഒരിക്കലും സാധിക്കുകയില്ലെന്ന ഉറച്ച വിശ്വാസം സി.പി.എമ്മിനുണ്ട്. അതുകൊണ്ടാണ് ഭരണസ്വാധീനം ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ ഇത്തരം സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്. സി.പി.എമ്മിെൻറ ജനാധിപത്യരഹിത മാർഗങ്ങളെ ജനമധ്യത്തിൽ തുറന്നുകാട്ടുമെന്നും ചൂണ്ടിക്കാട്ടി. ഡി.സി.സി ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ടി.വി. ചാർളി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, െഎ.ആർ. െജയിംസ് എന്നിവർ സംസാരിച്ചു. യുവജന സംഗമം മാള: വെൽഫെയർ പാർട്ടി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘സംഘ് പരിവാർ സമഗ്രാധിപത്യത്തിനെതിരെ’ വിദ്യാർഥി യുവജന സംഗമം സംസ്ഥാന സമിതിയംഗം ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.എസ്. ജമാൽ അധ്യക്ഷത വഹിച്ചു. കോഒാഡിനേഷൻ കമ്മിറ്റി രൂപവത്കരണം ജില്ല കമ്മിറ്റി അംഗം ടി.എ. മിർസാദുറഹ്മാൻ നിർവഹിച്ചു. സെക്രട്ടറി ടി.വി. ശിവശങ്കരൻ സ്വാഗതവും ഹഫീഫ് മാരേക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.