മേത്തല: കൊടുങ്ങല്ലൂർ നഗരസഭ വയോജന നയം തയാറാക്കി പ്രഖ്യാപിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. നയത്തിെൻറ അടിസ്ഥാനത്തിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾക്ക് രൂപം നൽകാൻ വാർഡ് സഭകളിൽ ആവശ്യപ്പെടാനും നഗരസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും മേത്തല യൂനിറ്റിെൻറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആരോഗ്യ-വിദ്യാഭ്യാസ പരിപാടിയിൽ തീരുമാനിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഷീല രാജ്കമല്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ റെജി സതീശൻ അധ്യക്ഷത വഹിച്ചു. ‘വയോജനങ്ങളും ആരോഗ്യപ്രശ്നങ്ങളും’ വിഷയത്തില്‍ ഡോക്ടര്‍ കെ.ജി. രാധാകൃഷ്ണന്‍ ക്ലാെസടുത്തു. 30-ാം വാര്‍ഡ് ആശ്രയ വയോജന കൂട്ടായ്മ തയാറാക്കിയ വയോജനങ്ങളെ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് കെ.കെ. ഉമ്മര്‍, കൗണ്‍സിലര്‍ കെ.എം. രതീഷ് എന്നിവര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണിന് കൈമാറി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേത്തല യൂനിറ്റ് സെക്രട്ടറി എം.ആര്‍. രാജേഷ് സ്വാഗതവും സിസ്റ്റര്‍ ബെറ്റി നന്ദിയും പറഞ്ഞു. കൗൺസിലർ ജി.ജി. ജോഷി പരിഷത്ത് പ്രവര്‍ത്തകരായ എം.എ. ബേബി, കെ. എസ്. ജയ, എ.ബി. മുഹമ്മദ് സഗീര്‍, പി.എ. മുഹമ്മദ് റാഫി, എന്‍.വി. ഉണ്ണികൃഷ്ണന്‍, രതീഷ രാധാകൃഷ്ണൻ, കെ.ആർ. അപ്പുക്കുട്ടൻ, സിസ്റ്റർ രാജി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.