പൊ​ക്ലാ​യി​യി​ലെ വി​ദേ​ശ​മ​ദ്യ ശാ​ല: നാ​ട്ടു​കാ​രു​ടെ സ​മ​രം 23 ദി​വ​സം പി​ന്നി​ട്ടു

കൊടുങ്ങല്ലൂർ: കൂളിമുട്ടം പൊക്ലായിയിൽ വിദേശമദ്യ ശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ ആരംഭിച്ച സമരം 23ാം ദിവസം പിന്നിട്ടു. സുപ്രീംകോടതി വിധിയെ തുടർന്ന് ശ്രീനാരായണപുരത്ത് പൂട്ടിയ ബിവറേജസ് ശാലയാണ് െപാക്ലായിയിൽ പുനരാരംഭിക്കാൻ ശ്രമം നടക്കുന്നത്. ഇതിനെതിരെ വാർഡ് അംഗം ഹേമലത േഗാപാലൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുവർണ ജയശങ്കർ, ബിജു, സാജുദ്ദീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരസമിതി രൂപവത്കരിച്ച് നാട്ടുകാർ സമരത്തിന് തുടക്കംകുറിച്ചത്. സമരത്തിന് വിവിധ സംഘടനകൾ െഎക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. രാഷ്ടീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളും കൂട്ടത്തിലുണ്ടായിരുന്നു. മിക്ക പാർട്ടികളും പിന്തുണ പ്രഖ്യാപിച്ച് സമരസ്ഥലത്ത് കൊടികൾ സ്ഥാപിച്ചു. സി.പി.എമ്മിെൻറയും കോൺഗ്രസിെൻറയും മറ്റു പാർട്ടികളുടെയും നേതാക്കൾ മദ്യശാലക്കെതിരെ രംഗത്തുവന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.