പൊ​ലീ​സ്​ ക്യാ​മ്പി​ലും മാ​മ്പ​ഴ​ക്കാ​ലം

അടൂർ: തണൽ വിരിച്ച മാവും മാമ്പഴത്തിെൻറ സുഗന്ധവും അടൂർ പരുത്തപ്പാറ കേരള ആംഡ് പൊലീസ് മൂന്നാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തുന്നവരെ സ്വാഗതം ചെയ്യുന്നു. നാട്ടിൻ പുറങ്ങളിൽനിന്ന് മാവ് അന്യമാകുേമ്പാഴാണ് ബറ്റാലിയനിലെ മതിൽകെട്ടിനുള്ളിൽ പൂത്തുലഞ്ഞ് മാങ്ങകൾ നിൽക്കുന്നത്. ‘നീലം, ത്രിയൂർ, സേലം മാവുകളാണ് ഇവിടെയുള്ളത്. 2003-ൽ െവച്ചുപിടിപ്പിച്ചവയാണ് കായ്ച്ചുനിൽക്കുന്നത്. ഇരുനൂറിലധികം മാവുകളാണ് ഇവിടെയുള്ളത്. മാങ്ങ പാചകത്തിനാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ പരിശീലകരായുള്ള സേനാംഗങ്ങൾക്ക് വിൽക്കും. കവാടം മുതൽ ക്യാമ്പിനുള്ളിൽവരെ നീളുന്ന പാതയുടെ ഇരുവശത്തും മാവുണ്ട്. പരേഡ് ഗ്രൗണ്ടിലേക്കിറങ്ങി നോക്കിയാൽ അതിനു ചുറ്റും കായ്ച്ച് നിൽക്കുന്ന മാവ് കാണാം. മാമ്പഴം തിന്നാൻ കിളികളും തമ്പടിച്ചിട്ടുണ്ട്. അപൂർവമായാണ് സർക്കാർ സ്ഥാപനങ്ങളിൽ മാവുകൾ െവച്ചുപിടിപ്പിച്ചു സംരക്ഷിക്കുന്നത്. പരിപാലന രീതിയിലും ഏറെ പ്രത്യേകതയുണ്ട്. മാവിനു ചുവട്ടിലെ ചെറുകമ്പുകൾ കൊതി ചുവട് വൃത്തിയാക്കിയാണ് സൂക്ഷിക്കുന്നത്. പരിശീലനത്തോടൊപ്പം സേനാംഗങ്ങൾ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. െഡപ്യൂട്ടി കമാൻഡൻറ് കെ.ടി. ചാക്കോ, അസി. കമാൻഡൻറ് സദാശിവൻ എന്നിവർ നേതൃത്വം നൽകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.