വ്യാ​ജ​മ​ദ്യം സു​ല​ഭം, ല​ഹ​രി​ക്ക്​ മു​ട്ടി​ല്ല; ജി​ല്ല ഇ​ട​നാ​ഴി​യും ഇ​ട​ത്താ​വ​ള​വും

തൃശൂർ: സംസ്ഥാന ദേശീയപാതയോരത്തെ മദ്യശാലകള്‍ അടപ്പിച്ചതോടെ മയക്കുമരുന്ന് ഉപയോഗം കൂടിയതായി എക്സൈസ് ഇൻറലിജൻസ് റിപ്പോർട്ട്. ജില്ല വ്യാജമദ്യത്തിെൻറയും കഞ്ചാവ് ഉൾപ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കളുടെയും ഇടനാഴിയും ഇടത്താവളവുമായി. ഇടുക്കി അടക്കമുള്ള പ്രദേശങ്ങളിൽ മദ്യദുരന്ത സാധ്യതയുണ്ടെന്നുകാണിച്ച് റിപ്പോർട്ട് നൽകി. ബാറുകള്‍ പൂട്ടിയശേഷം മദ്യ ഉപഭോഗം കുറഞ്ഞിട്ടുണ്ട്. എന്നാൽ, കഞ്ചാവും പുകയിലയും ഉൾപ്പെടെ ലഹരി പദാർഥങ്ങളുടെ ഉപയോഗം കൂടി. വാറ്റുചാരായം അടക്കമുള്ള വ്യാജമദ്യമല്ല, ഔട്ട്ലെറ്റുകളിൽ നിന്ന് വിലക്കുറവുള്ള മദ്യം വാങ്ങി രഹസ്യമായി വിൽക്കുന്ന ചെറുകിട വിപണന കേന്ദ്രങ്ങൾ പെരുകിയതായി റിപ്പോർട്ടിലുണ്ട്. ബാറുകളും ചില്ലറ വില്‍പനശാലകളും പൂട്ടിയതോടെ വാഹനങ്ങളിലായി മദ്യവിൽപന. അവസരം മുതലെടുത്ത് സ്പിരിറ്റ് മാഫിയ സജീവമാെയന്നും എക്സൈസ് ഇൻറലിജൻസ് റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ തേങ്ങ വണ്ടിക്കുള്ളിൽ കടത്തിയ സ്പിരിറ്റ് പിടികൂടിയിരുന്നു. സ്പിരിറ്റ് മാഫിയ വീണ്ടും സജീവമാകുന്നതിെൻറ സൂചനയാണിതെന്ന് എക്സൈസ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നും ശ്രീലങ്കയിൽനിന്നും സംസ്ഥാനത്തേക്ക് കഞ്ചാവും ലഹരിവസ്തുക്കളും എത്തിക്കുന്നുണ്ട്. തമിഴ്നാട്ടിൽനിന്ന് പാലക്കാട് അതിർത്തി കടന്ന് വലിയ ചരക്കുവാഹനങ്ങളിലാണ് എത്തുന്നത്. അതിർത്തികളിൽ ജില്ലയിലേക്ക് കടക്കാൻ കഞ്ചാവും വ്യാജമദ്യവും നിറച്ച ലോറി ലോഡുകൾ അവസരം കാത്ത് കിടക്കുന്നുണ്ട്. കോടികളുടെ ലഹരി വസ്തുക്കൾ കേരളത്തില്‍ വില്‍ക്കുന്നുണ്ട്. ഇവര്‍ കൂടുതലും 15-- 25 വയസ്സുള്ള യുവാക്കളെയാണ് ലക്ഷ്യം വെക്കുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകളുടെ എണ്ണം കുറഞ്ഞതാണ് ലഹരി മാഫിയ സജീവമാകാൻ കാരണം. ബിവറേജസ് കോര്‍പറേഷന് 15 ദിവസംകൊണ്ട് നഷ്ടമായത് 100 കോടിയോളമാണ്. പ്രതിദിനം ആറുമുതല്‍ 10 കോടി വരെ വരുമാന നഷ്ടമുെണ്ടന്നാണ് ബെവ്കോ സർക്കാറിനെ അറിയിച്ചത്. വരുമാന നഷ്ടമുണ്ടാകുമ്പോഴും, ലഹരി ഉപയോഗത്തിൽ കുറവില്ലെന്നും, കഞ്ചാവ് പോലുള്ള ലഹരികളിലേക്ക് പലരും മാറിയെന്നും എക്സൈസ് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഖജനാവിലേക്ക് പോകേണ്ട തുക ഇപ്പോള്‍ കഞ്ചാവ് മാഫിയകള്‍ കൈയടക്കുകയാണ്. രാജ്യത്ത് നഗരങ്ങളിലെ ലഹരിമരുന്ന് ഉപയോഗത്തില്‍ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനം മയക്കുമരുന്ന് ലോബിയെ ചെറുത്തില്ലെങ്കില്‍ ഒന്നാമത്തെത്താന്‍ അധികസമയം വേണ്ടിവരില്ലെന്ന് എക്സൈസ് മുന്നറിയിപ്പുണ്ട്. ബാറുകള്‍ നിരോധിച്ചതും ബിവേറജസ് ഔട്ട്‌ലെറ്റുകളുടെ കുറവുമാണ് ലഹരി മാഫിയ പിടിമുറുക്കാൻ കാരണം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന കഞ്ചാവ് വില്‍ക്കാന്‍ കേരളത്തില്‍ ലോബിയുണ്ട്. രാജ്യത്ത് ലഭിക്കുന്ന എല്ലാ മയക്കുമരുന്നുകളും കേരളത്തില്‍ സുലഭമാണ്. യുവ തലമുറയും സ്‌കൂള്‍ വിദ്യാർഥികളുമാണ് പ്രധാന ഇരകൾ. കഞ്ചാവ് ഉപയോഗിച്ചാല്‍ വീട്ടുകാര്‍ക്ക് പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ലെന്നത് വിദ്യാര്‍ഥികളെയും യുവാക്കളെയും ഇതിലേക്ക് ആകര്‍ഷിക്കുന്നു. ഇത് യുവാക്കളെ മയക്കുമരുന്ന് മാഫിയകളുമായി അടുപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.