ഓ​ശാ​ന പെരുന്നാൾ ആ​ച​രി​ച്ചു; വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം

തൃശൂർ: ജറുസേലം ദേവാലയത്തിലേക്കുള്ള യേശുവിെൻറ രാജകീയ പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവര്‍ ഓശാന തിരുനാൾ ആചരിച്ചു. യേശുവിനെ കഴുതപ്പുറത്തേറ്റി ജറുസേലം ജനത ഓശാന പാടിയും വഴിയില്‍ വസ്ത്രങ്ങള്‍ വിരിച്ചും ഘോഷയാത്രയായി വരവേറ്റതിെൻറ ഓര്‍മപുതുക്കലാണിത്. ദേവാലയങ്ങളില്‍ ദിവ്യബലിക്കുമുമ്പേ, കുരുത്തോല ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. കുരുത്തോലകളുമേന്തി, ഓശാന ഗീതങ്ങള്‍ പാടി വിശ്വാസികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. പ്രദക്ഷിണം ദേവാലയ വാതില്‍ക്കെലത്തി ഓശാനമുട്ടിനുശേഷം ദിവ്യബലി ആരംഭിച്ചതോടെ ക്രൈസ്തവര്‍ വലിയ നോമ്പിലെ പീഡാനുഭവ വാരത്തിലേക്ക് പ്രവേശിച്ചു. അമ്പതുദിവസത്തെ വ്രതത്തിനും പ്രാര്‍ഥനയ്ക്കും സമാപ്തികുറിച്ചുള്ള ഉയിര്‍പ്പ് തിരുനാള്‍ ഞായറാഴ്ചയാണ്. ശിഷ്യരുമൊന്നിച്ചുള്ള അന്ത്യ അത്താഴത്തിെൻറ ഓര്‍മ പുതുക്കുന്ന പെസഹ വ്യാഴവും പീഡാനുഭവങ്ങളും കുരിശുമരണവും അനുസ്മരിപ്പിക്കുന്ന ദുഃഖവെള്ളിയുമാണ് മറ്റു വിശേഷദിനങ്ങൾ. അമ്പത് ദിവസത്തെ നോമ്പാചരണം പൂര്‍ത്തിയാക്കുന്നവര്‍ മലയാറ്റൂർ, പാലയൂര്‍, കനകമല തീര്‍ഥാടനം നടത്താറുണ്ട്. ഓശാന തിരുക്കർമങ്ങൾക്ക് ലൂര്‍ദ് കത്തീഡ്രലിൽ വികാരി ജനറാൾ മോണ്‍ തോമസ് കാക്കശ്ശേരി, വ്യാകുലമാതാവിന്‍ ബസിലിക്കയില്‍ റെക്ടര്‍ ഫാ. ജോര്‍ജ് എടക്കളത്തൂര്‍, സെൻറ് തോമസ് കത്തീഡ്രലില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സെൻറ് മൈക്കിള്‍സ് കത്തീഡ്രലിൽ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി എന്നിവർ മുഖ്യകാര്‍മികരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.