ചാഴൂർ: പഞ്ചായത്ത് വാർഡ് 15ൽ നിർമാണം പൂർത്തീകരിച്ച ഗ്രാമകേന്ദ്രത്തിെൻറയും വാർഡ് കേന്ദ്രത്തിെൻറയും കെട്ടിടം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. എ. കൗശിഗൻ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡൻറ് സുജാത അരവിന്ദാക്ഷൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.ബി. ഹരിദാസ്, ബ്ലോക്ക്, പഞ്ചായത്ത് മെംബർമാർ, കെട്ടിട നിർമാണ കമ്മിറ്റി ഭാരവാഹികളായ കെ. രാമചന്ദ്രൻ, രാജീവ് മൂത്തേരി, പി. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. മൂത്തേരി ലീലനാഥെൻറ ഭാര്യ ലക്ഷ്മി സംഭാവന നൽകിയ മൂന്ന് സെൻറിലാണ് എം.പി ഫണ്ടായ 12 ലക്ഷം രൂപ ഉപയോഗിച്ച് കെട്ടിടം നിർമിച്ചത്. മൂത്തേരി ലക്ഷ്മി ലീലാനാഥനെ കലക്ടർ പൊന്നാടയണിയിച്ചും മെമേൻറാ നൽകിയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.