തൃശൂര്‍: സ്വന്തം ജീവിതവും വരുമാനവും വർധിപ്പിച്ച് സുരക്ഷിതമാക്കിയ ജഡ്ജിമാർ ചെത്തുതൊഴിലാളികൾ ഉൾെപ്പടെ ആയിരങ്ങളെ വഴിയാധാരമാക്കിയെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ. സമീപകാല കോടതി വിധികള്‍ തൊഴിലാളി വിരുദ്ധമാകുന്നതായും തൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്ന വിധികളാണ് ഉണ്ടാകുന്നതെന്നും ആനത്തലവട്ടം കുറ്റപ്പെടുത്തി. ടെക്സ്റ്റൈല്‍ മില്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യം ഇല്ലാതാക്കിയാൽ നാട് ശുദ്ധമാകുമെന്ന തോന്നൽ ശുദ്ധ അബദ്ധമാണ്. മദ്യം ഇല്ലാതായതോടെ മയക്കുമരുന്ന് ഉപയോഗം വർധിക്കുകയും നാം കേട്ടിട്ടുപോലുമില്ലാത്ത അതിക്രമങ്ങൾ പെരുകുകയുമാണ്. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ബാറുകളും ബിവറേജുകളും പൂട്ടേണ്ടിവരുന്നതോടെ മറ്റ് ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ധിക്കും. മദ്യപിക്കുന്നവര്‍ക്ക് രണ്ട് മണിക്കൂര്‍ നേരം മാത്രം മത്ത് പിടിക്കുമ്പോള്‍, കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗം യുവതലമുറെയത്തന്നെ ഇല്ലാതാക്കും. ബാറുകളും ബിവറേജുകളും പൂട്ടുന്നതോടെ നാല്‍പതിനായിരത്തോളം പേര്‍ക്കാണ് ഒറ്റയടിക്ക് തൊഴില്‍ നഷ്ടപ്പെടുന്നത്. തൊഴിലാളികളുടെ തൊഴില്‍ അവകാശം ഇല്ലാതാക്കിയാല്‍ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോർപറേറ്റുകളുടെ ആയിരക്കണക്കിന് കോടിയുടെ കുടിശ്ശിക എഴുതിത്തള്ളിയതിനെ തുടർന്നുണ്ടായ ബാങ്ക് പ്രതിസന്ധിയെ മറികടക്കാനാണ് നോട്ട് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതുവഴി സാധാരണ ജനങ്ങളുടെ കൈയിലുള്ള പണം ബാങ്കിലെത്തിക്കുകയും അതുപയോഗിച്ച് ബാങ്കുകൾ വ്യാപാരം നടത്തുകയുമാണ് ചെയ്യുന്നത്. പച്ചക്കള്ളമാണ് മോദി പറഞ്ഞത്. നോട്ട് പിൻവലിക്കലിലൂടെ കള്ളപ്പണത്തിൽ തൊട്ടിട്ടില്ല. കേരളത്തെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുകയാണെന്നും ആനത്തലവട്ടം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.