വാഗ്​ദാനങ്ങളുടെ വെടിക്കെ​േട്ടാടെ പൂരം പ്രദർശന​ം തുടങ്ങി

തൃശൂര്‍: വാഗ്ദാനങ്ങളുടെ വെടിക്കെേട്ടാടെ തൃശൂർ പൂരം പ്രദർശനം തുടങ്ങി. പേക്ഷ, പതിവ് വെടിക്കെട്ട് ഉണ്ടായില്ല. വെടിക്കെട്ട് അടക്കമുള്ള ആചാരാനുഷ്ഠാനങ്ങളോടെ തൃശൂര്‍ പൂരം നടത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്നും കേന്ദ്ര സര്‍ക്കാറിെൻറ സഹകരണത്തോടെ പൂരം പൂര്‍വാധികം ഭംഗിയായി നടത്താൻ നടപടി കൈക്കൊള്ളുമെന്നും പ്രദര്‍ശേനാദ്ഘാടനം നിര്‍വഹിച്ച ടൂറിസം മന്ത്രി എ.സി. മൊയ്തീനും അധ്യക്ഷത വഹിച്ച മന്ത്രി വി.എസ്. സുനിൽകുമാറും ഉത്സവ^ആഘോഷ കമ്മിറ്റിക്കാർക്ക് ഉറപ്പു നൽകി. തൃശൂര്‍ പൂരം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയതാണെന്ന് മന്ത്രി മൊയ്തീന്‍ ചൂണ്ടിക്കാട്ടി. പൂരം നടത്തിപ്പില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിെൻറ ഭാഗമായി കേന്ദ്ര സര്‍ക്കാറിൽ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നും ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ തൃശൂര്‍ പൂരത്തിെൻറ മഹിമയും പെരുമയും നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വെടിക്കെട്ട് അടക്കമുള്ള ചടങ്ങുകളോടെ പൂരം നടത്തുന്നതിന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തിയതായി സുനില്‍കുമാര്‍ പറഞ്ഞു. വെടിക്കെട്ട് നടത്തിപ്പിന് തൃശൂരില്‍ തെളിവെടുപ്പ് നടത്തിയ കേന്ദ്ര സംഘത്തിെൻറ റിപ്പോര്‍ട്ട് മന്ത്രി പരിശോധിച്ചുവരുകയാണ്. അനുകൂല ഉത്തരവ് അടുത്തുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച സുനിൽകുമാർ പൂരം നടത്തിപ്പിന് അനുകൂലമായ സംസ്ഥാന സര്‍ക്കാറിെൻറ നിലപാട് കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പൂരം ഒരുക്കവുമായി ബന്ധപ്പെട്ട് ആദ്യയോഗം ഏപ്രിൽ ഏഴിന് ചേരുമെന്നും പറഞ്ഞു. പ്രദർശനോദ്ഘാടനത്തിന് സാധാരണയായി നടത്താറുള്ള ചെറിയ വെടിക്കെട്ട് ഒഴിവാക്കി. മേയര്‍ അജിത ജയരാജന്‍ മുഖ്യാതിഥിയായി. സി.എന്‍. ജയദേവന്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍, കോര്‍പറേഷന്‍ പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകുന്ദന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെംബര്‍മാരായ ടി.എന്‍. അരുണ്‍കുമാര്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍ കെ. മഹേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവന്‍കുട്ടി, പൂരം പ്രദര്‍ശന കമ്മിറ്റി പ്രസിഡൻറ് പ്രഫ. എം. ബാലഗോപാല്‍, സെക്രട്ടറി കെ. വിജയരാഘവന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.